കോട്ടയം: മാങ്ങാനം കപ്പിലാംമൂട്ടില്‍ കുടുംബാംഗം കെ.കെ. കുര്യാക്കോസ് (ഉണ്ണി 85, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് കോട്ടയം മുനിസിപ്പാലിറ്റി) നിര്യാതനായി. സംസ്കാരം മെയ് 11-ന് വെള്ളിയാഴ്ച കോട്ടയം പുത്തന്‍പള്ളിയിലെ കുടുംബ കല്ലറയില്‍.
കൂത്താട്ടുകുളം നടുചെമ്പോന്തിയില് ചിന്നമ്മ കുര്യാക്കോസ് (റിട്ടയേര്‍ഡ് അധ്യാപിക മണര്‍കാട് ഗവ. ഹൈസ്കൂള്‍) ആണ് പരേതന്റെ സഹധര്‍മ്മിണി.
എലിസബത്ത് (ലീന, കഞ്ഞിക്കുഴി), സോണി തോമസ് (ഫിസിയോതെറാപ്പിസ്റ്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് മക്കള്‍ കഞ്ഞിക്കുഴി തൂവോണുമലയില് കുടുംബാംഗം ഷാജു ഏബ്രഹാം ഈശോ (എം.ആര്.എഫ് കോട്ടയം പര്‍ച്ചേസ് മാനേജര്‍), വടവാതൂര്‍ മാളിയേക്കല്‍ കുടുംബാംഗം അനൂപ് തോമസ് (ഫാര്‍മസിസ്റ്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ മരുമക്കളും., എബി, ആല്‍ബി, റീസ, സോഫിയ എന്നിവര്‍ കൊച്ചുമക്കളുമാണ്.
കപ്പിലാമൂട്ടില്‍ പരേതരായ മാണി കോരയുടേയും (പോസ്റ്റ്മാസ്റ്റര്‍), ഏലിയാമ്മ കോരയുടേയും സീമന്തപുത്രനാണ് പരേതന്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ആത്മായ പ്രമുഖനും, അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ മലങ്കര അസോസിയേഷന് പ്രതിനിധിയും നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മുന്‍ കൗണ്‍സിലറും, സാമൂഹ്യ പ്രവര്‍ത്തകനുമായ കോര കെ. കോര (റിട്ട. എം.ടി.എ ഉദ്യോഗസ്ഥന്, ന്യൂയോര്‍ക്ക്) പരേതന്റെ സഹോദരനാണ്. കുരുവിള കോര (ന്യൂയോര്‍ക്ക് സിറ്റി സാനിട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍, ന്യൂയോര്‍ക്ക്), അന്നമ്മ വര്‍ക്കി (അയ്മനം), മറിയക്കുട്ടി ഫിലിപ്പ് (മന്ദിരം), പരേതരായ ഏലിയാമ്മ പണിക്കര്‍, ചാച്ചിയമ്മ വര്‍ഗീസ് (ലോംഗ് ഐലന്റ്) എന്നിവര്‍ ഇതര സഹോദരീ സഹോദരങ്ങളാണ്. കോട്ടയം ഇടയാടി കുടുംബയോഗം മുന്‍ വൈസ് പ്രസിഡന്റായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മൃതദേഹം ഭവനത്തില്‍ കൊണ്ടുവരുന്നതും വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കോട്ടയം പുത്തന്‍പള്ളിയില്‍ അഭിവന്ദ്യ തിരുമേനിമാരുടേയും വൈദീകരുടേയും കാര്‍മികത്വത്തില്‍ സംസ്കാരം നടക്കും. ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി വെരി റവ. ആദായി കോര്‍എപ്പിസ്കോപ്പ, സ്റ്റാറ്റന്‍ഐലന്റ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജോയി ജോണ്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി സാമുവേല്‍ കോശി കോടിയാട്ട്, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് റോഷിന് മാമ്മന്‍ തുടങ്ങിയവര്‍ പരേതന്റെ വേര്‍പാടില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply