Flash News

വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് മെയ് 11 ന് ഫിലഡല്‍ഫിയായില്‍ സ്വീകരണം

May 10, 2018

b9b241d1-3c28-4a5a-9058-787a2bd9d6dfഫിലഡല്‍ഫിയാ: ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ. വി.റ്റി.ബല്‍റാമിന് മെയ് 11 വെള്ളിയാഴ്ച വൈകീട്ട് 7:00 മണിക്ക് സീറോ മലബാര്‍ (608 വെല്‍ഷ്‌റോഡ്, ഫിലഡല്‍ഫിയാ) പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.

ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ചാപ്റ്ററിന്റെ ഭാരവാഹികളെ കൂടാതെ ഐഎന്‍ഓസി ദേശീയ നേതാക്കളും ഫിലാഡല്‍ഫിയയിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതും വി.റ്റി.ബല്‍റാം പ്രവാസികളുടെ സംശയങ്ങള്‍ക്ക് നിവാരണം നല്‍കികൊണ്ട് മറുപടി പ്രസംഗം നിര്‍വ്വഹിക്കുന്നതും ആണ്.

കെ.എസ്.യു. പ്രസ്ഥാനത്തില്‍ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് ശ്രീ.വി.റ്റി. ബല്‍റാം മികച്ച സംഘാടകന്‍, തികഞ്ഞ ഗാന്ധിയന്‍ എന്നീ നിലകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും കേരളാജനതയുടെ മനസ്സിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ നിറകുടമായ അദ്ദേഹം അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവാണ്. കേരളത്തിലെ യുവജനതയുടെ ആശയും ആവേശവും ആണ് ശ്രീ.ബല്‍റാം. കേരള രാഷ്ട്രീയത്തിലെ ഭാവിയുടെ വാഗ്ദാനം ആയ ശ്രീ.ബല്‍റാമിന്റെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ്സ് അനുഭാവികളെയും മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് കുര്യന്‍ രാജന്‍ തന്റെ പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610-328-2008, സന്തോഷ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

സന്തോഷ് എബ്രഹാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top