Flash News

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; അന്വേഷണ സംഘത്തിന് പുതിയ വിവരം ലഭിച്ചു; പോലീസ് പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങിയെന്ന്

May 10, 2018

sreejith-1കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിനെതിരെ പുതിയ ആരോപണം. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് പതിനയ്യായിരം രൂപ കൈക്കുലി വാങ്ങിയെന്നാണ് ആരോപണം. 2500 രൂപയാണ് ശ്രീജിത്തിന് ചികില്‍സ നല്‍കാനും കേസ് ഒഴിവാക്കാനുമായി ചോദിച്ചത്. ഡ്രൈവറാണ് സിഐക്ക് നല്‍കാമെന്ന് പറഞ്ഞ് ശ്രീജിത്തിന്റെ ബന്ധുവില്‍നിന്നു പണം വാങ്ങിയത്. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു വാങ്ങിയ കൈക്കൂലി ശ്രീജിത്ത് കൊല്ലപ്പെട്ടശേഷം ഇടനിലക്കാരന്‍വഴി തിരികെ നല്‍കുകയും ചെയ്‌തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം കേസില്‍ നാലു പൊലീസുകാരെക്കൂടി പ്രതി ചേര്‍ത്തു. ശ്രീജിത്തിന് മര്‍ദനമേറ്റ ഏപ്രില്‍ ആറിന് രാത്രി വരാപ്പുഴ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐമാരായ ജയാനന്ദന്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, പി.ആര്‍. ശ്രീരാജ് എന്നിവരെകൂടി ഉള്‍പ്പെടുത്തി പറവൂര്‍ കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി.

കസ്റ്റഡിമര്‍ദനത്തില്‍ നേരിട്ട് ഉത്തരവാദികളല്ലെങ്കിലും ശ്രീജിത്തിന്റെ അന്യായ തടങ്കല്ലിനു കൂട്ടുനിന്നു എന്നതാണു ഇവര്‍ക്ക് എതിരായ കുറ്റം. ശ്രീജിത്തിനെ മര്‍ദിക്കുന്നതിനായി എസ്‌ഐ ദീപക്കിന് ഇവര്‍ ഒത്താശ ചെയ്ത് കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പറവൂര്‍ സിഐ വരാപ്പുഴ എസ്‌ഐ എന്നിവരടക്കം കേസില്‍ 9 പ്രതികളായി. ദേവസ്വംപാടത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top