Flash News

ദേവാലയ നിര്‍മാണ ധനസമാഹരണം: ചിത്രശലഭങ്ങള്‍ ഞായറാഴ്ച അറ്റ്‌ലാന്റയില്‍

May 11, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Chitraഅറ്റ്‌ലാന്റ: മലയാളക്കരയുടെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയും ബഹുമുഘപ്രതിഭയും സംഗീത സംവിധായകനുമായ ശ്രീ.ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്ന് “ചിത്രശലഭങ്ങള്‍ ” മെയ് 13 നു അറ്റ്‌ലാന്‍റ്റയിലെ ലസിറ്റര്‍ ഹൈസ്കൂളിന്‍റെ കോണ്‍സേര്‍ട്ട് ഹാളില്‍ വച്ചു നടത്തപ്പെടും. പ്രശസ്ത വയലിനിസ്റ്റും ഗായികയുമായ രൂപരേവതിയും, ഗായകന്‍ നിഷാദും ഒപ്പം ലൈവ് ഓര്‍ക്കസ്ട്രയും ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

സംഗീത പരിപാടികള്‍ക്ക് വേണ്ടി പ്രത്യേകമായി ഗ്രീക്കു സ്‌റ്റൈലില്‍ പണിതുയര്‍ത്തിയിട്ടുള്ള ഹാള്‍ ഈ സംഗീത വിരുന്നിനു മാറ്റു കൂട്ടും. ആയിരത്തോളം ആളുകള്‍ക്ക് ഒരുമിച്ചിരിന്ന് ആസ്വദിക്കാനുതകുന്ന ഈ വേദി നിറഞ്ഞു കവിയുന്നതിനുള്ള തികഞ്ഞ പ്രോത്സാഹനം എല്ലാ കലാ പ്രേമികളും നല്‍കി വരുന്നു. ഈ കലാസന്ധ്യയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ അല്‍ഫോന്‍സ ഫൊറോന പള്ളിയുടെ വികാരി ഫാ.മാത്യു ഇളയടത്തുമടം അറിയിച്ചു.

സെന്റ് അല്‍ഫോന്‍സാ പള്ളിയുടെ നിര്‍മാണത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും ടിക്കറ്റുകള്‍ എടുത്തു പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയരായ എല്ലാ കലാ സ്‌നേഹികളെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .ഏകദേശം 95% ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് കഴിഞ്ഞതായും ശേഷിക്കുന്ന ഏതാനും സീറ്റുകള്‍ ഓണ്‍ലൈന്‍ വഴി തത്സമയം ലഭ്യമാകുന്നതാണ് എന്നും ഈ പരിപാടിയുടെസംഘാടകര്‍ അറിയിക്കുന്നു .

വിവരങ്ങള്‍ക്ക്:  എബ്രഹാം അഗസ്റ്റിന്‍ 770 624 7793, ജോജി കെ ജോസ്  317 457 3748, ശനി വാഴക്കാട്ട്  770 880 9743

www.http://stalphonsacatholicchurch.org 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top