
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പന്ത്രണ്ടാമത് പതിപ്പ് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസിന് ആദ്യ പ്രതി നല്കി അലി അബ്ദുല്ല അല്‍ കഅബി പ്രകാശനം ചെയ്യുന്നു
ദോഹ : ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പന്ത്രാണ്ടാമത് പതിപ്പ് ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐ.ബി.പി.സി പ്രസിഡന്റ്് കെ.എം വര്‍ഗീസിന് ആദ്യ പ്രതി നല്കി അലി അബ്ദുല്ല ജാസിം അല്‍ കഅബി പ്രകാശനം ചെയ്തു. അക്കോണ്‍ ഗ്രൂപ്പ് വെന്‍ചേഴ്സ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍, ഐ.സി.സി വൈസ് പ്രസിഡന്റ് എ.പി മണികണ്ഠന്, ഗള്‍ഫ് എക്സ്ചേഞ്ച് ബിസിനസ് ഡെവലെപ്മെന്റ് മാനേജര്‍ രാജു രാമചന്ദ്രന്, ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ശിബിലി എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
വളരെ സവിശേഷമായതും ഏറെ പ്രയോജനകരമായതുമായ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പിന്നിലുള്ള ശ്രമം ശ്ളാഘനീയമാണെന്നും വിപണിയിലെ ചലനങ്ങള്‍ പരിഗണിച്ച് ഓരോ വര്‍ഷവും മെച്ചപ്പെട്ട രീതിയിലാണ് മീഡിയ പ്ളസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ വര്‍ഗീസ് പറഞ്ഞു.
ഏതവസ്ഥ.ിലും മാര്‍ക്കറ്റില്‍ പുതുമകള്‍ സ്വാഗതം ചെയ്യപ്പെടുമെന്നാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് എ.പി. മണികണ്ഠന് പറഞ്ഞു. ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വര്‍ഷത്തിലധികമായി സ്മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്പര്യവും നിര്‍ദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈന്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലും ലഭ്യമാണ്.
വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്ക്കൂള് ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള മിയ മാര്‍ക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റര്‍നാഷണല്‍ മീഡിയ മാര്‍ക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനി എന്നീ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്ളസ്. ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉള്‍പ്പെടെയുള്ള മീഡിയപ്ളസിന്റെ പ്രസിദ്ധീകരണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply