അമൃതാ സിവില്‍ സര്‍വ്വീസ് അക്കാഡമിയ്ക്ക് മികച്ച നേട്ടം

Untitled2017 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അമൃത സിവില്‍ സര്‍വീസ് അക്കാഡമി മികച്ച നേട്ടം കൈവരിച്ചു. അമൃത സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം നേടിയ 19 ഉദ്യോഗാര്‍ഥികള്‍ക്ക് ഇത്തവണത്തെ യു പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിയ്ക്കാനായി.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കു ജേതാകളായ ശിഖ സുരേന്ദ്രന്‍ (16 റാങ്ക്), അജ്ഞലി എസ് (26 റാങ്ക് ), സതീഷ് കൃഷ്ണന്‍ (125 റാങ്ക്), സുശ്രീ (151 റാങ്ക്) എന്നിവര്‍ അമൃത സിവില്‍ സര്‍വീസില്‍ പരിശീലനം നേടിയവരാണ്. പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥാരായ ശ്രീ രാജേന്ദ്രകുമാര്‍ ഐ എ എസ്, ശ്രീ കെ എസ് രാമസുബ്ബന്‍ ഐ എ എസ്, ജി മോഹന്‍ കുമാര്‍ ഐ എ എസ്, ഡോ ടി പി സെന്‍ കുമാര്‍ ഐ പി എസ് എന്നീ പാനല്‍ അംഗങ്ങളാണ് അമൃത അക്കാഡമിയുടെ ഉപദേശക സമിതിയിലുള്ളത്.

നാലു വര്‍ഷം കൊണ്ട് 42 ഉദ്യോഗാര്‍ഥികളാണ് അമൃത സിവില്‍ സര്‍വീസ് അക്കാഡമിയുടെ പരിശീലനത്തെ തുടര്‍ന്ന് യു പി എസ് സിറാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. പ്രിലിമിനറി പരീക്ഷ മെയിന്‍ പരീക്ഷ അഭിമുഖ പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് അമൃത പിന്തുടരുന്നത്. അമൃത സിവില്‍ സര്‍വീസ് അക്കാഡമിയും അമൃത ടി വി യും സംയുക്തമായി അവതരിപ്പിക്കുന്ന ‘വണ്‍ ഇന്‍ മില്യണ്‍സ്’ എന്ന യു പി എസ് സിമാതൃക ഇന്‍റര്‍വ്യൂ പ്രോഗ്രാംഅമൃത ടിവിയില്‍ ഈ മാസം 7 ാം തീയതി മുതല്‍ 29ാം തീയതി വരെ വൈകിട്ട് 5 മുതല്‍ 6 വരെ സംപ്രേക്ഷണം ചെയ്തു വരുന്നു.

ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന ബാച്ചിലേയ്ക്കുള്ള അന്വേഷണങ്ങള്‍ക്ക് 85890 60000

വെബ്സൈറ്റ് :  amritaias.com

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment