Flash News

കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 45 പേര്‍ മരിച്ചു; നാല്പതോളം പേരെ കാണാതായി; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

May 12, 2018

2283bda2b64d41078d9d65d73f5b13cb_18കെനിയയിലെ സ്വകാര്യ എസ്‌റ്റേറ്റിലെ കൂറ്റന്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തിരച്ചില്‍ ശക്തമാക്കി. കാണാതായ നാല്‍പതോളം പേര്‍ക്കായാണ് തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് കിലോമീറ്ററുകളോളം കുത്തിയൊലിച്ച ചെളിയില്‍പ്പെട്ട് ഒട്ടേറെപ്പേര്‍ മരിച്ചെന്നാണു സൂചന. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം. അപകടത്തിനു പിന്നാലെ പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ ലഭിച്ചത്. തിരച്ചില്‍ തുടരുകയാണ്.

Kenya-Dam-Burst-2.jpg.image.470.246സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നക്കൂറുവിലെ എട്ടേക്കറില്‍ പരന്നുകിടക്കുന്ന ‘പട്ടേല്‍ കോഫി എസ്‌റ്റേറ്റി’ലായിരുന്നു അണക്കെട്ട് നിലനിന്നിരുന്നത്. 20 കോടി ലീറ്റര്‍ വെള്ളം താങ്ങാനുള്ള ശേഷിയാണ് അണക്കെട്ടിനുണ്ടായിരുന്നത്. ഇതിനു ബലക്ഷയം വരുന്നതായി പ്രദേശവാസികള്‍ നേരത്തേത്തന്നെ അധികൃതര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായാണു വിവരം. അണക്കെട്ടില്‍ വിള്ളലുകളും ഉണ്ടായിരുന്നു. അണക്കെട്ടിന്റെ നിര്‍മാണത്തില്‍ അപാകതകള്‍ ഉണ്ടായിരുന്നോയെന്നു പരിശോധിക്കും. അനധികൃതമായാണോ നിര്‍മാണ അനുമതി നല്‍കിയതെന്നും പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്. പത്തു കിലോമീറ്റര്‍ ദൂരെ വരെ അണക്കെട്ടില്‍ നിന്നുള്ള വെള്ളവും ചെളിയും കുത്തിയൊലിച്ചെത്തി.

എസ്‌റ്റേറ്റിനോടു ചേര്‍ന്നുണ്ടായിരുന്നു വീടുകളും കെട്ടിടങ്ങളുമെല്ലാം ചെളിയിലായി. വാഹനങ്ങള്‍ ഒഴുകിപ്പോയി. വൈദ്യുത വിതരണ ശൃംഖല തകരാറിലായി. കോടികളുടെ നഷ്ടമാണു കണക്കാക്കുന്നത്. ആഴ്ചകളോളം തുടരുന്ന കനത്ത മഴയില്‍ രാജ്യത്തു പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. 175 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഡാം തകര്‍ന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top