Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (28) മാത്യു തട്ടാമറ്റം ടീം ജേതാക്കള്‍

May 14, 2018 , ജിമ്മി കണിയാലി

President Renjan Abraham Inauguratingഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ (28 ) മാത്യു തട്ടാമറ്റം, ബിനു കൈതക്കത്തൊട്ടിയില്‍, ജില്‍സ് വയലുപടിയാനിക്കല്‍ ടീം ജേതാക്കളായി.

ന്യൂമഹാരാജ ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിങ്ങ് ട്രോഫിയും ആയിരത്തി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത് . കുരിയന്‍ നെല്ലാമറ്റം, സാബു നെല്ലാമറ്റം, ജോര്‍ജ് ജയിംസ് ടീം ആണ് രണ്ടാം സ്ഥാനത്തു എത്തിയത് .ഇവര്‍ക്ക് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത കെ. കെ ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും അഞ്ഞൂറ്റി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു.

വാശിയേറിയ റമ്മികളിയില്‍ ജോബി ചാക്കോ ഒന്നാം സ്ഥാനം നേടി ആയിരത്തി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. റമ്മി കളിയില്‍ രണ്ടാം സ്ഥാനംനേടിയ റെജി ജോസഫ് അഞ്ഞൂറ്റി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. വിജയികള്‍ക്ക് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രാവിലെ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, കമ്മിറ്റി അംഗങ്ങള്‍ ആയ ഷിബു മുളയാനികുന്നേല്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ ്പുല്ലാപ്പള്ളില്‍, തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത് . പരിപാടികള്‍ക്ക് ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, അച്ചന്‍‌കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Card Game winners and runenrs up with Organizers Joby Chacko Rummy Champion Kurian Nellamattom Team receiving runners up trophy Mathew Thattamattom Team receiving Winners Trophy Rummy Runners UP


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top