ബിസിനസില്‍ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു : മഞ്ചേരി നാസര്‍

QBCD INDIA RELEASE (1)
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പന്ത്രാണ്ടമത് പതിപ്പ് മെക്കോണ്‍ എഞ്ചിനയറിംഗ് കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്ടര്‍ ദ്വാരക ഉണ്ണിക്ക് ആദ്യ പ്രതി നല്‍കി ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ പ്രകാശനം ചെയ്യുന്നു.

മഞ്ചേരി : ശക്തമായ മത്സരം നടക്കുന്ന ലോകത്ത് ബിസിനസില്‍ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നുവെന്ന് ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കുകയും വ്യക്തികളുമായി ബന്ധപ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ബിസിനസ് രംഗത്ത് വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ സാധ്യമാവുക. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കാനും അവരവരുടെ ബിസിനസിനെ പരസ്പരം പരിചയപ്പെടുത്താനും അത് വിനിമയം നടത്തുവാനുമൊക്കെ വളരെ സൗകര്യമായ ഒരു പ്രസിദ്ധീകരണമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന് അദ്ദേഹം പറഞ്ഞു. ആധുനിക കാലത്ത് വ്യക്തി കേന്ദ്രീകൃതമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

QBCD INDIA RELEASE (2)മെക്കോണ്‍ എഞ്ചിനയറിംഗ് കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്ടര്‍ ദ്വാരക ഉണ്ണി അദ്യ പ്രതി ഏറ്റുവാങ്ങി. ലോകത്തിലെ തന്നെ ഏറ്റവും പുരോഗമിച്ച രാജ്യം എന്ന നിലക്ക് ഖത്തറുമായി കൂടുതല്‍ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന് ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച ദ്വാരക ഉണ്ണി പറഞു. പ്രത്യേകിച്ചും 2022ലെ ലോകകപ്പിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ വിവിധ സംരംഭകരമായി സഹകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സഹായം ഒരുക്കുന്ന ഒരു പ്രസിദ്ധീകരണമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഡയറക്ടറി ഇന്‍ഡോ ഗള്‍ഫ് ബിസിനസ് കോറിഡോര്‍ എന്ന നിലക്ക് പരിചയപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെയും ഖത്തറിലെയും സംരംഭകരെ കോര്‍ത്തിണക്കാനും പരസ്പരം വിജയകരമായ രീതിയില്‍ ബിസിനസിന് ഉത്തേജനം നല്‍കാനുമാണ് മീഡിയ പ്‌ളസ് ആഗ്രഹിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ഗള്‍ഫിനകത്തും പുറത്തും വളരെ വലിയ സ്വാധീനമുണ്ടാക്കിയ ഈ പ്രസിദ്ധീകരണം കേരളത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്‍ഡോ ഗള്‍ഫ് ബിസിനസിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ നിലവിലുള്ള ബിസിനസ് സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ സംരംഭകര്‍ക്ക് ഖത്തറിലേക്ക് വരുവാനുമൊക്കെ ഈ പ്രസിദ്ധീകരണം വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാന്‍ഡ് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ മാനു, കേരള ഭൂഷണം ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍, ലൈലാക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജീഷ് ലൈലാക്, വൈബ് ടെക്‌നോളജീസ് സി.ഇ.ഒ വിനീഷ് കുമാര്‍, ഇമേജിനോ ഡിസൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ എടക്കര എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

Print Friendly, PDF & Email

Related News

Leave a Comment