Flash News

ട്രം‌പും ഉത്തര കൊറിയയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; ആണവായുധം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ട്രം‌പുമായുള്ള ചര്‍ച്ച ഉപേക്ഷിക്കുമെന്ന്

May 16, 2018

trump-kim-jong-un-nuclearആണവ നിരായുധീകരണത്തിന്റെ പേരില്‍ ട്രം‌പും ഉത്തര കൊറിയയും വീണ്ടും കൊമ്പുകോര്‍ക്കുന്നു. ആണവായുധം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ട്രം‌പുമായുള്ള ചര്‍ച്ച ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ. യുഎസ് വീണ്ടുവിചാരമില്ലാതെയും ദുഷ്ടലാക്കോടെയും പ്രസ്താവന പുറപ്പെടുവിക്കുകയാണെന്ന് ഉത്തരകൊറിയന്‍ വിദേശാര്യ സഹനമന്ത്രി പറഞ്ഞു.

ആണവനിരായുധീകരണത്തില്‍ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. ഉച്ചകോടിയിലേക്ക അടുക്കുന്തോറും യുഎസ് തങ്ങളെ പ്രകോപിപ്പിക്കുകയും അബദ്ധപ്രസ്താവനകളിലൂടെ മുഖത്ത് തുപ്പുകയാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോങ് ഉന്‍ പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ വലിയ പ്രതീക്ഷയാണ് ഉത്തരകൊറിയ പുലര്‍ത്തുന്നതെന്നും എന്നാല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കാല്‍ താല്‍പര്യമില്ലെന്നും കിംഗ് ജോങ് ഉന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആണവനിരായുധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കര്‍ശന നടപടി ഉത്തരകൊറിയ സ്വീകരിച്ചാല്‍ അമേരിക്കയുടെ സഹായവും സഹകരണവുമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു. ഉത്തരകൊറിയയുമായി ഒരു കരാര്‍ ഉണ്ടായാല്‍ അതില്‍ അവര്‍ ആണവനിരായുധീകരണം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഉണ്ടാകുമെന്നും കിം ജോംങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്നും പോംപിയോ പറഞ്ഞിരുന്നു.

ജൂണ്‍ 12ന് സിംഗപ്പൂരിലാണ് ട്രംപും കിംഗ് ജോങ് ഉന്നും തമ്മിലുള്ള ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടക്കുന്നത്. അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് ഉത്തരകൊറിയന്‍ നേതാവുമായി നടത്തുന്ന പ്രഥമ ചര്‍ച്ചയാകും ഇത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top