Flash News

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഓര്‍മ്മിക്കുമ്പോള്‍ (മനോഹര്‍ തോമസ്)

May 16, 2018

balachandran banner1ഇങ്ങനെ ഒരു വിഷയം സര്‍ഗ്ഗവേദിയില്‍ എടുക്കാന്‍ പല കാരണങ്ങളുമുണ്ട് . 1998 ല്‍ ജെ. മാത്യു സാര്‍ ഫൊക്കാനയുടെ സാരഥി ആയിരിക്കുമ്പോഴാണ് റോച്ചെസ്റ്ററില്‍ ചുള്ളിക്കാട് അതിഥിയായി എത്തിയത്. സാഹിത്യ ലോകത്തെ പല അതികായകന്മാരും ഫൊക്കാനയില്‍ പങ്കെടുക്കും എന്ന് പറഞ്ഞിരുന്നെങ്കിലും, അവസാന നിമിഷത്തില്‍, എം.ടി.യും, ഒ.എന്‍.വി യും, മധുസൂദനന്‍ നായരും, ചെമ്മനം ചാക്കോയും അടക്കം എല്ലാവരും പിന്മാറി. ബാലന്റെ വരവ് അന്നത്തെ സാഹിത്യ രംഗം
വിജയിപ്പിക്കാന്‍ വലിയ കാരണമായി.

Manohar Passport“ആത്മ സരോവര തീരത്തെ കക്ക വാരലല്ല, ആഴക്കടലിലെ തിമിംഗല വേട്ടയാണ്” കവിത എഴുത്ത് എന്ന് പറഞ്ഞ ചുള്ളിക്കാട് താനെഴുതിയ ഓരോ വരിയിലും അതിന്‍റെ അര്‍ത്ഥം വ്യക്തമാക്കി. “ഈ ഭൂമിയിലെ ഏറ്റവും സന്തോഷവാന്മാരില്‍ ഒരാളാണ് ഞാന്‍” കാരണം ആകാനാഗ്രഹിച്ചത് ഒരു കവിയാണ്; അതായി. സാമ്പത്തികമായി വലിയ മെച്ചം ഒന്നും ഉണ്ടായില്ലെങ്കിലും സന്തോഷത്തിന് ഒരു കുറവും ഇല്ല; അതാണ് ബാലന്‍റെ പക്ഷം.

അരവിന്ദന്‍റെ “പോക്കുവെയിലില്‍” നായക വേഷം കെട്ടി പിന്മാറിയ ബാലന്‍ കുറെ കാലം അഭിനയ ലോകത്തുനിന്നും വിട്ടു നിന്നു. “ഒരു നല്ല കവിയും മോശം നടനും” ആകുന്നതിലും ഭേദം ഒരിടത്തു ഉറക്കുന്നതല്ലേ നല്ലത് ? എന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു “കുറെ കടങ്ങളുണ്ട് വീട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ല. ജോലി ഉണ്ടായിരുന്നപ്പോള്‍ സ്ഥിരമായി പോകാത്തതു കാരണം പെന്‍ഷന്‍ കാര്യമായിട്ടൊന്നും കിട്ടാനില്ല.”

“ആത്മഹത്യക്കും കുലക്കുമിടയിലു
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം”

16 കൊലപാതങ്ങളും 18 ആത്മഹത്യകളും നേരിട്ട് കാണാന്‍ ഇടവന്ന എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ ഇങ്ങനല്ലാതെ മറ്റെങ്ങനെ എഴുതും? ആരോടും എന്തും തുറന്നു പറയുന്ന പ്രകൃതം. ചെറുപ്പം മുതലുള്ള ജീവിതത്തിന്‍റെ ഏറ്റുമുട്ടലുകളും, പരാജയങ്ങളും ആണ് അങ്ങിനെ പരുക്കനാക്കിയത്. പ്രൗഢമായ ഭാഷയില്‍, നിര്‍ഭയനായി എഴുതുന്ന ബാലന് ആരോടും എന്തും പറയാന്‍ ഒരു മടിയുമില്ല.

ബാലന്‍ മദ്യപാനം നിര്‍ത്തിയ കാലം. മുഹമ്മയില്‍ ഒരു സാഹിത്യ ക്യാമ്പില്‍ കുറച്ചു സമയം ചിലവഴിച്ച ശേഷം ചേര്‍ത്തല വഴി കാറില്‍ മടങ്ങുന്ന നേരം. “ഇവിടെ ഒരു ഷാപ്പില്‍ നല്ല തകര്‍പ്പന്‍ ഊണ് കിട്ടും. കയറാം ?” ബാലന്‍ ചോദിച്ചു. അകത്തു കയറിയപ്പോള്‍ നല്ല ഉയരത്തില്‍ കുടവയറും കൊമ്പന്‍ മീശയും ഒക്കെയായി ഒരാള്‍ വന്നു. വിയര്‍ത്ത നെറ്റിത്തടത്തിനു താഴെ കത്തിപ്പാടും ചുവന്ന കണ്ണുകളും. ഒരു തികഞ്ഞ കേഡി ! ബാലന്‍, “കള്ളു വേണ്ട, പൊരിച്ച മീന്‍ സ്‌പെഷ്യല്‍ ചേര്‍ത്ത് രണ്ട് ഊണ്.

അയാള്‍, “അതെന്താ കള്ളു വേണ്ടാത്തത് ?”

ഇരുന്ന ബാലന്‍ മെല്ലെ ഉയര്‍ന്നു. അയാളുടെ നേരെ മുമ്പില്‍ ചെന്ന് നിന്നു. പുകവലിച്ചു മഞ്ഞച്ച ബാലന്‍റെ കണ്ണുകളൊന്നു കൂടി ഉരുണ്ടുതിളങ്ങി.

“താനെന്താ കള്ളുകുടിപ്പിച്ചേ വിടുള്ളോ ? ”

ഞാന്‍ കേറി വട്ടം വീണു. “പോട്ടെ ബാലാ ! നമ്മള്‍ ഭക്ഷണം കഴിക്കാന്‍ വന്നിട്ട് ”

ആകെ അങ്കലാപ്പിലായി. അന്തരീക്ഷത്തിനു വല്ലാത്ത കനപ്പ്.

ഡ്രാക്കുളയോട് ഒരു വരം മാത്രമേ ചോദിക്കാനുള്ളു. അതും ഈ നരജന്മത്തിന്‍റെ ആഴം എന്താണെന്ന് അറിഞ്ഞിട്ട് മരിക്കാന്‍ . തീഷ്ണമായ പദപ്രയോഗങ്ങള്‍, ഉപയോഗിക്കുന്നതില്‍ ധ്യാനപൂര്‍ണ്ണമായ അടക്കം; പരത്തി പറയാതിരിക്കാന്‍ ബോധപൂര്‍വമായ സംയമനം; അര്‍ത്ഥതലങ്ങള്‍ക്ക് യാതൊരു ചോര്‍ച്ചയുമില്ലാതെ.

“നാഗ ദന്തം മുലക്കണ്ണിലാഴ്ത്തി ജ്ജീവ
നാകം ദഹിപ്പിച്ച ഭോഗ സാമ്രാന്‍ജി തന്‍
ലോകാഭിചാരകമാം മൃതദേഹത്തെ
നീ വെഞ്ചിരിച്ചെന്നോടിണ ചേര്‍ക്കുക
പാരിലതി നിന്യമീ നരത്വത്തിന്റെ
യാഴംഎന്താണ ന്നറിഞ്ഞോടുങ്ങട്ടെ ഞാന്‍”

ഈ അടുത്ത കാലത്തു എറണാകുളം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ബാലന്‍ പറഞ്ഞ വാക്കുകള്‍ മലയാളി സമൂഹത്തിനും അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ്. അക്ഷരത്തെറ്റും വ്യാകരണ തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത ബിരുദവും മാര്‍ക്കും കൊടുക്കുന്ന രീതി; കോഴ, മതം, ജാതി, സ്വജനപക്ഷപാതം, രാഷ്ട്രീയം എന്നിവയുടെ പേരില്‍ അര്‍ഹത ഇല്ലാത്തവരെ മാഷന്മാരായി നിയമിക്കുന്നു. ഇങ്ങനൊരു സാഹചര്യത്തില്‍ തന്റെ കവിതകള്‍ പഠിപ്പിക്കുകയോ ഗവേഷണ വിഷയമാക്കുകയോ ചെയ്യരുത് എന്ന ഒരപേക്ഷയാണ് അധികാരികള്‍ക്ക് മുമ്പില്‍ ബാലന്‍ വെച്ചത് !

തികഞ്ഞ ഭാഷാസ്‌നേഹിയും, കവിയുമായ ചുള്ളിക്കാട് ഇവിടെ പരാമര്‍ശിക്കുന്ന ആക്ഷേപഹാസ്യം കേരളത്തില്‍ ജനിച്ചു, മലയാളം സംസാരിക്കുന്ന ഓരോ നരജന്മത്തിന്റെയും നെഞ്ചില്‍ വീണാണ് പൊള്ളുന്നത്.

“ചിദംബര സ്മരണ” യെപ്പറ്റി കൂടി ഒരു വാക്ക് പറയാതെ പോയാല്‍ ഒന്നും പൂര്‍ണമാവില്ല. കവി ഗദ്യമെഴുതുമ്പോള്‍ അതുണ്ടാക്കുന്ന മായിക പ്രപഞ്ചം അറിയണമെങ്കില്‍ ഈ അനുഭവ സ്മരണകള്‍ വായിക്കണം. ജീവിതാനുഭവങ്ങള്‍ തന്നെയല്ലേ ഒരു മനുഷ്യനെ അവന്റേതായ സ്വഭാവത്തിന്റെ ചട്ടക്കൂടിനകത്താക്കുന്നതു. അനുഭവിക്കാനിടവന്ന തിക്തവും, തീഷ്ണവും, വൈകാരികവുമായ ഒരുപറ്റം സംഭവങ്ങള്‍ അനുവാചകന്റെ ചെവിയില്‍ കവി പതുക്കെ പറയുകയാണ് . തികഞ്ഞ ആകതാനതയോടെ, ആത്മാര്‍ത്ഥതയോടെ, സംയമനത്തോടെ !!

IMG_1650 IMG_1657 IMG_1659


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top