ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പത്താമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍

dhyanam_pic2_InPixioചിക്കാഗോ: ചിക്കാഗോ (ബല്‍വുഡ്) സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു 2018 ജൂണ്‍ 14 മുതല്‍ 17 വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ കുടുംബനവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ധ്യാനം നയിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി വേര്‍തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനശുശ്രൂഷകളും മറ്റ് ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിനു സൗകര്യമുണ്ടായിരിക്കും.

ദൈവകൃപ സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന ഈ ആത്മീയവിരുന്നിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫും അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment