ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം: ഡോ. ഏബ്രഹാം മാര്‍ സെറാഫിം മുഖ്യാതിഥി

Ecunews_picചിക്കാഗോ: ജൂണ്‍ രണ്ടിന് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തുന്ന കുടുംബ സംഗമം പരിപാടിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കുമെന്നു പ്രസിഡന്റ് റവ. ജോണ്‍ മത്തായി അറിയിച്ചു. കൗണ്‍സില്‍ എല്ലാവര്‍ഷവും നടത്തുന്ന ഈ കുടുംബസംഗമ പരിപാടിക്ക് ചിക്കാഗോയിലെ 15 ദേവാലയങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കും.

1975-നു മുമ്പായി ചിക്കാഗോയില്‍ എത്തിയ തങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ ജീവിതസന്ധാരണം നടത്തി തങ്ങളുടെ കുടുംബങ്ങളും ആരാധനാലയങ്ങളും ഒക്കെ പടുത്തുയര്‍ത്തിയ ആദ്യകാല മലയാളികളെ ആദരിക്കുന്ന ചടങ്ങ് ഈവര്‍ഷത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കഴിഞ്ഞ 17 വര്‍ഷമായി നടത്തുന്ന ഈ കുടുംബസംഗമം പരിപാടിയിലൂടെ കിട്ടുന്ന തുക “ഹോം ഫോര്‍ ഹോംലെസ്’ പദ്ധതിയിലൂടെ 13-ല്‍ അധികം ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുവാന്‍ സാധിച്ചത് ഒരു വലിയ നേട്ടമായി കൗണ്‍സില്‍ കരുതുന്നു. യുവജനങ്ങള്‍ക്കായി വോളിബോള്‍ ടൂര്‍ണമെന്റ്, ഇവിടെ ജനിച്ചുവളര്‍ന്ന യുവാക്കള്‍ക്കായി ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാഭിരുചികള്‍ വളര്‍ത്തുന്നതിനായി കലാമത്സരങ്ങള്‍, സുവിശേഷ യോഗം, ക്രിസ്മസ് പരിപാടികള്‍ എന്നിവ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടും.

ജൂണ്‍ രണ്ടിനു ശനിയാഴ്ച സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന ഈ പരിപാടികള്‍ കാണുവാന്‍ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 5 മണിക്ക് ഡിന്നറും, 5.30 മുതല്‍ ചിക്കാഗോ ചെണ്ട ക്ലബ് ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ചെണ്ടമേളവും നടക്കും. തുടര്‍ന്നു പൊതുസമ്മേളനവും കലാപരിപാടികളും ആരംഭിക്കും.

റവ.ഫാ. മാത്യൂസ് ജോര്‍ജ് ചെയര്‍മാനായും, ബെഞ്ചമിന്‍ തോമസ് ജനറല്‍ കണ്‍വീനറും, സിനില്‍ ഫിലിപ്പ് പ്രോഗ്രാം കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ പേട്രണ്‍മാരായും, റവ. ജോണ്‍ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോന്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), അറ്റോര്‍ണി ടീന തോമസ് (സെക്രട്ടറി), അച്ചന്‍കുഞ്ഞ് മാത്യു (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവരാണ് ഈവര്‍ഷത്തെ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment