കര്‍ണ്ണാടക തിരഞ്ഞെടുപ്പ്; അവിശ്വാസത്തോടെ കോണ്‍ഗ്രസ്; വിശ്വാസത്തോടെ ബിജെപി; ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ടെന്ന് യെദ്യൂരപ്പ

b-s-yeddyurappa_9ba0bc08-598e-11e8-b87b-3dd7d8bd63e9വിശ്വാസവോട്ടു തേടാന്‍ ഗവര്‍ണര്‍ 15 ദിവസം അനുവദിച്ചെങ്കിലും അതിനു മുന്‍പുതന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. സ്വകാര്യ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനു വോട്ടു ചെയ്യുമെന്നും യെദിയൂരപ്പ അവകാശപ്പെട്ടു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു യെദിയൂരപ്പ. ഈ യോഗത്തില്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

‘ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ അത്രയും ദിവസം ആവശ്യമില്ല. ബെംഗളൂരുവിനു പുറത്ത് സ്വകാര്യ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ ഇവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യും. ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞു. ഇനി ഭൂരിപക്ഷവും തെളിയിക്കും ‘യെദിയൂരപ്പ പറഞ്ഞു. തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയിലാണ് കോണ്‍ഗ്രസും ജനതാദളും എംഎല്‍എമാരെ സ്വകാര്യ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എംഎല്‍എമാരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണ്‍ പോലും പിടിച്ചുവാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ജീവിത പങ്കാളിയെ വിളിക്കാന്‍ പോലും അവര്‍ എംഎല്‍എമാരെ അനുവദിക്കുന്നില്ല’യെദിയൂരപ്പ ആരോപിച്ചു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുകതന്നെ ചെയ്യുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. പുതിയ നിയമസഭയുടെ ആദ്യസമ്മേളനം ഏതു സമയവും വിളിക്കേണ്ടി വന്നേക്കാമെന്നും തിരഞ്ഞെടുക്കപ്പെട്ട 104 എംഎല്‍എമാരും വീഴ്ച കൂടാതെ ഇതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു

yediകോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു. മുഖ്യമന്ത്രിയ യെദ്യൂരപ്പയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സുരക്ഷ പിന്‍വലിച്ചത്.

അധികാരമേറ്റെടുത്ത ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളയുകയായിരുന്നു.

ഇതോടെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിലേയോ കേരളത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുമെന്നാണ് കരുതുന്നത്.

സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൈവശമുള്ള എം എല്‍ എമാരെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെ ഡി എസും.വിധാന്‍സൗധയിലെ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ തിരികെ റിസോര്‍ട്ടുകളിലേക്കാണ് മാറ്റിയത്.

എന്നാല്‍ രണ്ട് കോൺഗ്രസ് എംഎൽഎമാര്‍  റിസോർട്ട് വിട്ടുപോയതായാണ് റിപ്പോർട്ട്. പ്രതാപഗൗഡ പാട്ടീൽ, വിജയനഗർ എംഎൽഎ ആനന്ദ് സിങ് എന്നിവരാണ് പോയത്.  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മോദി സർക്കാർ ആനന്ദ് സിങ്ങിനെ തട്ടിയെടുത്തുവെന്നാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം.

അതിനിടെ, കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യത്തിനു പിന്തുണ അറിയിച്ച സ്വതന്ത്ര എംഎൽഎ ആർ. ശങ്കറിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് സഖ്യത്തിനൊപ്പമെന്നു ആദ്യമറിയിച്ച ശങ്കർ പിന്നീടു നിലപാടു മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും കോൺഗ്രസിനൊപ്പമെന്ന നിലപാടാണ് പുലർത്തുന്നത്.

Print Friendly, PDF & Email

Related News

Leave a Comment