കാലിക്കറ്റ് ബിരുദ പ്രവേശനം: ഫ്രറ്റേണിറ്റി ഹെല്‍പ്പ് ഡെസ്ക്കിന് തുടക്കമായി

IMG_20180518_161720_098മലപ്പുറം : കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വിവിധ കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഹെല്‍പ്പ് ഡെസ്ക്കിന് തുടക്കമായി. മലപ്പുറം കുന്നുമ്മലില്‍ ഫ്രറ്റേണിറ്റി ജില്ലാ ഓഫീസില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ റസാഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നസീഹ മലപ്പുറം അധ്യക്ഷത വഹിച്ചു. അജ്മല്‍ തോട്ടോളി, കെ എം ജസീം സയ്യാഫ്, സി.എച്ച് സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.

രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5 വരെയായിരിക്കും ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിക്കുക. വിദ്യാർഥികള്‍ ആവശ്യമായ രേഖകളും അപേക്ഷാ ഫീസും സഹിതം ഹാജാരാവുക. ഫോണ്‍: 9400133696, 9446986540.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment