കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡി‌എസ് സഖ്യം അധിക നാള്‍ അധികാരത്തിലിരിക്കുമെന്ന് കരുതെണ്ട; നിങ്ങള്‍ക്കിനി ഉറക്കമില്ലാത്ത രാത്രികളെന്ന് ബിജെപിയുടെ സദാനന്ദ ഗൗഡ

bjp-1കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചിട്ടും വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവച്ചതോര്‍ത്ത് ആരും സന്തോഷിക്കേണ്ടെന്ന് ബി.ജെ.പി എം.എല്‍.എ ശ്രീരാമുലു.

കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തെത്തുവരും. ”നിങ്ങള്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട. ശക്തമായ പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളെ ഉറങ്ങാന്‍ വിടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കുറ്റാരോപിതരായ കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ പോകുന്നത് പേടിച്ചാണ് ജെ.ഡി.എസുമായി സഖ്യംചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചതെന്നും അവരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം ഇന്ന് ബംഗളൂരുവില്‍ പറഞ്ഞു. എന്നാല അവസരം കിട്ടിയാല്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ മൂന്നുമാസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്ന് അദേഹം പറഞ്ഞു. ജനവിധി കോണ്‍ഗ്രസിനും ജെ.ഡി.എസിനും എതിരാണെന്നും ബി.ജെ.പിക്ക് അവസരംകിട്ടിയാല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവിശുദ്ധമായ കൂട്ടുകെട്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം ഉണ്ടാക്കിയതെന്ന് നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കിയിരുന്നു. ഇത് അധികകാലം നീണ്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തളളിക്കളഞ്ഞു.

ബിജെപി കര്‍ണാടകയില്‍ അടിയറവ് പറഞ്ഞതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ്കര്‍ണാടകയിലെ എം.എല്‍.എമാര്‍ ചെയ്തതെന്നും അമിത്ഷാ വ്യക്തമാക്കി. ഇന്ത്യ ടി.വിക്ക്‌നല്‍കിയ അഭിമുഖത്തിലാണ്അമിത്ഷായുടെ വാക്കുകള്‍.

‘എന്തെങ്കിലും തെറ്റായ നീക്കങ്ങള്‍ക്ക് ബിജെപി ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തിയതിനൊപ്പം തന്നെ കുതിരാലയം മൊത്തത്തില്‍ വാങ്ങി ജനവിധി മാറ്റിമറിച്ചു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ കാര്യമായിട്ട് എടുക്കുന്നില്ല. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികള്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നെങ്കില്‍ ജനകീയ സമ്മര്‍ദം മൂലം അവര്‍ ബി.ജെ.പിയെ പിന്തുണക്കുമായിരുന്നു. എത്ര കാലമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അവിശുദ്ധ കൂട്ടുകെച്ച് കൊണ്ടുണ്ടാക്കിയ സഖ്യം അധികകാലം മുന്നോട്ട് പോകില്ല’, അമിത് ഷാ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment