Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

കാര്‍ഷിക പ്രശ്നങ്ങള്‍; ഇന്‍ഫാം മുഖ്യമന്ത്രിക്കു നിവേദനം നല്‍കി; റബര്‍ കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങും: മുഖ്യമന്ത്രി

May 21, 2018 , ഇന്‍ഫാം

Ltrhd 2018കൊച്ചി: കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ടും കാര്‍ഷിക മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലും ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യനും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

V C Sebastianകൊച്ചി ബോള്‍ഗാട്ടി പാലസില്‍ രണ്ടുവര്‍ഷത്തെ ഭരണവിലയിരുത്തലിന്‍റെ ഭാഗമായി ചേര്‍ന്ന ക്രൈസ്തവ നേതൃസമ്മേളനത്തില്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധി അതിജീവിക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫാം മുഖ്യമന്ത്രിയുമായി പങ്കുവച്ചു.

ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ഇന്നു നല്‍കിക്കൊണ്ടിരിക്കുന്ന 150 രൂപ വിലസ്ഥിരതാപദ്ധതി കാലതാമസം ഒഴിവാക്കി തുടരുമെന്നും റബര്‍ വ്യവസായ വികസനപദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്‍റെയും കര്‍ഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചി എയര്‍പോര്‍ട്ട് കമ്പനിപോലെ റബറധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍ക്കുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും ഓഗസ്റ്റില്‍ കൊച്ചിയില്‍ ചേരുന്ന റബര്‍ സെമിനാറിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കോടതി ലേലം ചെയ്ത് കൊടുത്തു വാങ്ങിയ പട്ടയമുള്ള ഭൂമി എല്ലാ രേഖകളുമായി കാലങ്ങളായി കൃഷിചെയ്ത് അനുഭവിച്ചുകൊണ്ടിരുന്നത് വനംവകുപ്പ് കൈയേറി കുടിയൊഴിപ്പിച്ചതിന്‍റെ പേരില്‍ വയനാട് കളക്ട്രേറ്റ് പടിക്കല്‍ 1000 ദിവസത്തിലേറെയായി സത്യാഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നും ഇതിനോടകം സര്‍ക്കാരില്‍ ഈ വിഷയം സംബന്ധിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനവും അനുബന്ധ രേഖകളും മാര്‍ മാത്യു അറയ്ക്കലും വി.സി.സെബാസ്റ്റ്യനുംകൂടി മുഖ്യമന്ത്രിക്കു കൈമാറി. ഇവ പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കടക്കെണിയും വിലത്തകര്‍ച്ചയുമൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കാര്‍ഷികപ്രതിസന്ധി തുടരുമ്പോള്‍ റവന്യൂ-വനം വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ധാര്‍ഷ്ഠ്യവും അഴിമതിയും കര്‍ഷകഭൂമി കൈയ്യേറ്റവും കര്‍ഷകരില്‍ വന്‍ പ്രതിഷേധമുയര്‍ത്തുന്നുവെന്നും ഇന്‍ഫാം ചൂണ്ടിക്കാട്ടി.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top