ഷിക്കാഗോ: മലയാളി കൂട്ടായ്മയുടെ മഹാമാമാങ്കമായ ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ തിളക്കമാര്‍ന്ന ഒരേടാകാന് “വനിതാരത്നം” പരിപാടി അണിഞ്ഞൊരുങ്ങുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള 14 വനിതകള്‍ മാറ്റുരയ്ക്കുന്ന ഈ വേദി കണ്‍വന്‍ഷന്റെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളില്‍ ഒന്നാകുമെന്നതില്‍ സംശയമില്ല. ജൂണ്‍ 22-ാം തിയ്യതി വെള്ളിയാഴ്ച നടക്കുന്ന ഈ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രഗത്ഭരും പരിചയസമ്പന്നരുമായ വ്യക്തികളാണ്.
മനോഹരമായ ഈ പരിപാടിയുടെ ചെയര്‍പേഴ്സണ്‍ ഡോ. സിമി ജെസ്റ്റോയും, കോഓര്‍ഡിനേറ്റര്‍ രേഖാ നായരുമാണ്. ഇവരോടൊപ്പം ഡോ. ജയമോള്‍ ശ്രീധര്‍, ജിഷ ബിഷിന്‍, ജൂബി വള്ളിക്കളം, ഡോ. സിന്ധു പിള്ള എന്നീ കമ്മിറ്റി അംഗങ്ങള്‍ മനോഹരമായ അവതരണത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply