ലിന്‍ഡന്‍ (ന്യൂജെഴ്സി): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് കൗണ്‍സില്‍ അംഗം സാജന് മാത്യു എന്നിവര്‍ സംസാരിച്ചു. ഇടവക വികാരി ഫാ. സണ്ണി ജോസഫ്, സംഘടനാ പ്രതിനിധികള്‍, മാനേജിംഗ് കമ്മിറ്റി, അസംബ്ലി അംഗങ്ങള്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളെ സ്വീകരിച്ചു. മദേഴ്സ് ഡേ ആയതിനാല്‍ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.
ആഗസ്റ്റ് 26 ഞായറാഴ്ച ന്യൂറോഷേലിലുള്ള ഗ്രീന്‍ ട്രീ കണ്ട്രി ക്ലബില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍.
വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ്പ് ജോര്‍ജ് 646 361 9509, ഫാ. സുജിത് തോമസ് 516 754 074.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply