Flash News

കെ ജി മാര്‍ക്കോസ് നയിക്കുന്ന ‘ആത്മസംഗീതം ക്രിസ്ത്യന്‍ മെഗാ ഷോ 2018’ അമേരിക്കയില്‍

May 23, 2018 , റെജി, ന്യൂജെഴ്സി

mARKOSEദാവീദിന്റെ സങ്കീര്‍ത്തനം പോലെ.. ശലോമോന്റെ ഉത്തമ ഗീതം പോലെ… ശ്രവ്യ സുന്ദരമായ നിരവധി ക്രിസ്തീയ ഗാനങ്ങള്‍ നമുക്ക് നല്‍കി നമ്മില്‍ ആത്മീയ മാരി ചൊരിഞ്ഞ അനുഗ്രഹീത പ്രതിഭകള്‍ കെ ജി മാര്‍ക്കോസും, ബിനോയ്‌ ചാക്കോയും, ജോബ് കുര്യന്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മെറിന്‍ ഗ്രിഗറി എന്നിവരും അമേരിക്കന്‍ മലയാളികള്‍ക്കായി ഇതാ ഒരേ വേദിയില്‍ അണിനിരക്കുന്നു.

Merin_Gregoryദൈവ സ്നേഹത്തിന്റെ അളവില്ലാ നന്മകളെ പാടി പ്രകീര്‍ത്തിക്കാന്‍ സ്വര്‍ഗീയമായ സംഗീതത്തിന്റെ മാസ്മരികമായ അനുഗ്രഹാനുഭവം സാധ്യമാക്കുവാന്‍ സെവന്‍ സീസ് എന്റര്‍ടൈന്‍മെന്റ്സ് അണിയിച്ചൊരുക്കുന്ന പ്രോഗ്രാം ആണ് ആത്മസംഗീതം. അമേരിക്കയിലേയും കാനഡയിലെയും സമസ്ത ക്രിസ്തീയ വിശ്വസികളുടേയും ആസ്വാദന തലങ്ങളെ തൊട്ടുണര്‍ത്തി അഭൂതപൂര്‍വമായ അനുഗ്രഹ പൂമഴ ചൊരിഞ്ഞു അവര്‍ പാടുന്നു. തത്സമയ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ സെപ്തംബര്‍ – ഒക്ടോബ്ബര്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്ന ആദ്യത്തെ ക്രിസ്തീയ മെഗാ ഷോ ആണ് ‘ആത്മസംഗീതം’. പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, വിവിധ സഭകള്‍, ദേവാലയങ്ങള്‍, വ്യക്തികള്‍ ഇതിനോടകം ആത്മസംഗീതം വരവേറ്റു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോബി ജോര്‍ജ് 732-470-4647, അനിയന്‍ ജോര്‍ജ് 908-337-1289.

bNY jOB


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top