Flash News

തൂത്തുക്കുടിയിലെ വെടിവെയ്പ്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്

May 23, 2018

rajiniതൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ വിമര്‍ശിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ രക്തക്കറ പൂര്‍ണമായും സര്‍ക്കാരിന്റെ കൈയിലാണ്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇതില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരത്തെ ബഹുമാനിക്കാനറിയാത്ത സര്‍ക്കാര്‍ അവര്‍ക്ക് കല്‍പ്പിക്കുന്നത് പുല്ലുവിലയാണെന്നും രജനി കുറ്റപ്പെടുത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

33156272_10214657049232591_6319608685991559168_nസംഭവത്തെ അപലപിച്ച് നിരവധി സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സമരം നടത്തിയ സാധാരണക്കാരായ ജനങ്ങളുടെ രക്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ വിചിത്രമായ വാദമാണ് പോലീസ് ഉയര്‍ത്തുന്നത്. ജനങ്ങള്‍ക്ക് നേരേ വെടിയുതിര്‍ത്തിട്ടില്ല. ലാത്തിചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്നാട് പോലീസിന്റെ വിശദീകരണം. അതേസമയം പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വാഹനങ്ങളുടെ മുകളില്‍ കയറി നിന്ന് കരുതിക്കൂട്ടി വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

രജനിക്കു പുറമേ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top