ലുപ് വാള്‍ഡസ് ഡെമോക്രാറ്റിക്ക് ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി

Valdez_Whiteഓസ്റ്റിന്‍: ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മെയ് 22 ന് നടന്ന ഡെമോക്രാറ്റിക്ക് റണ്‍ ഓഫില്‍ മുന്‍ ഗവര്‍ണര്‍ മാര്‍ക്ക് വൈറ്റിന്റെ മകന്‍ ആന്‍ഡ്രൂ വൈറ്റിനെ പരാജയപ്പെടുത്തി മുന്‍ ഡാളസ് കൗണ്ടി ഷെറിഫ് ലുപ് വാള്‍ഡസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

നവംബറില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിനെയായിരിക്കും ലുപ് വാള്‍ഡസ് നേരിടുക.

മാര്‍ച്ചില്‍ നടന്ന പ്രൈമറിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ഗ്രേഗ് ഏബട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിച്ച ആര്‍ക്കും തന്നെ പോള്‍ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം ലഭിക്കാതിരുന്നതിനാലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ലുപ് വാള്‍ഡസും, ആന്‍ഡ്രു വൈറ്റും റണ്‍റാഫിനെ നേരിട്ടത്. പോള്‍ ചെയ്ത വോട്ടുകളില്‍ 226746 (53.1%) ലുപിന് ലഭിച്ചപ്പോള്‍ ആന്‍ഡ്രുവിന് 200007 (46.9%) വോട്ടുകളാണ് നേടാനായത്.

റിപ്പബ്ലിക്കന്‍ കോട്ടയായ ടെക്‌സസ്സില്‍ ഏബട്ടിന് അനായാസ വിജയം ലഭിക്കുമെങ്കിലും ലുപ് വാള്‍ഡസിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടി വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ടെക്‌സസ്സിന്റെ ചരിത്രത്തില്‍ ആദ്യ ലാറ്റിനൊ, ആദ്യ ഗെ എന്ന ബഹുമതി കൂടി ഡമോക്രാറ്റിക് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രം അവകാശപ്പെടുന്നതാണ്.

 

Print Friendly, PDF & Email

Leave a Comment