Flash News

ഒരു വിശ്വാസി മാത്രമെ ഉള്ളൂവെങ്കിലും പരിശുദ്ധ അന്തോഖ്യാ സിംഹാസനം അവര്‍ക്കൊപ്പം നില്‍ക്കും: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ

May 23, 2018 , ബിനു വഴമുട്ടം

ttttttttttttമഞ്ഞിനിക്കര: ആയിരം തവണ പരാജയപ്പെട്ടാലും സഭയില്‍ സമാധാനമുണ്ടാക്കുകയെന്ന ശ്രമത്തില്‍ നിന്നും വ്യതിചലിക്കുകയില്ലെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവ മഞ്ഞിനിക്കരയില്‍ കൂടിയ വിശ്വാസികളോട് പറഞ്ഞു.

മഞ്ഞിനിക്കരയില്‍ ബാവ നടത്തിയ പ്രസംഗത്തില്‍ നിന്ന്:

“ഒരു സമാധാന ശ്രമവുമായിട്ടാണ് ഞാ വന്നിരിക്കുന്നത്. പരിശുദ്ധ ഏലിയാസ് ത്രിദ്വിയന്‍ ബാവ ചെയ്തതിന്റെ അത്രയും ത്യാഗം ചെയ്യാന്‍ തനിക്ക് കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അതിനായി ശ്രമിക്കുകയാണ്. വിശ്വാസികളുടെ ഇടയില്‍ സമാധാനം നടത്തുകയെന്നത് പരിശുദ്ധ പാത്രിയർക്കീസന്മാരുടെ ചുമതലയാണ്. യഥാര്‍ത്ഥ സമാധാനത്തിന് ശ്രമിക്കുമ്പോഴും നമ്മുടെ അടിത്തറയും, അസ്ഥിത്വവും, അന്തസും, അടിത്തറ വയ്ക്കുന്ന സമാധാനത്തിന് തയ്യാറാകുകയില്ലയെന്ന് ഉറപ്പ് നല്‍കുന്നു. യഥാര്‍ത്ഥമായ സമാധാനം ഉണ്ടാകുന്നതുവരെ ഞാന്‍ വാശമിക്കുകയില്ല. ഈ പദവിയിലേക്ക് എത്തിയ കാലം മുതല്‍ സമാധാനത്തിന് ശ്രമിക്കുകയാണ്. മറുഭാഗത്തു നിന്നും അനുകൂല നിലപാടല്ല ഉണ്ടായതെന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്. ഒരു കോടതിയുടെയും ഒരു വിധിയും ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതല്ല. യാര്‍ത്ഥമായ സമാധാനം ഉണ്ടാകുന്നത് ദൈവത്തിന്റെ പദ്ധതികള്‍ക്ക് സമര്‍പ്പിക്കുമ്പോഴാണ്. എല്ലാ വിഭാഗത്തില്‍ നിന്നും വിട്ടുവീഴ്ച ഉണ്ടാകുമ്പോഴാണ് സമാധാനം ഉണ്ടാകുന്നത്. തീരുമാനം എടുക്കേണ്ടവര്‍ക്ക് ദൈവം നല്ല ചിന്ത നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.”

33245566_1599891926775234_7015528756722794496_oതന്റെ ആത്മാര്‍ത്ഥമായ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ പോലും മറുഭാഗത്തു നിന്നും നിസ്സഹകരണമാണെങ്കിലും, വര്‍ദ്ധിച്ച വീര്യത്തോടെ, സഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഒരു വിശ്വാസി മാത്രമെ ഉള്ളൂവെങ്കിലും പരിശുദ്ധ അന്തോഖ്യാ സിംഹാസനം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ബാവ വ്യക്തമാക്കി.

ഇംഗ്ലീഷില്‍ പ്രസംഗിച്ച ബാവയുടെ പ്രസംഗം മലയാള പരിഭാഷ മോര്‍ ഗീവര്‍ഗീസ് കൂറീലോസാണ് നടത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് മോര്‍ സ്തേഫാനോസ് പള്ളിയുടെ മുന്നില്‍ പരിശുദ്ധ ബാവ എത്തിയത്. നിയന്ത്രണാതീതമായ ജനക്കുട്ടം മൂലം പത്ത് മിനിറ്റോളം കാറില്‍ ഇരുന്ന ശേഷമാണ് പുറത്തിറങ്ങിയത്. അന്ത്യോഖ്യാ മലങ്കര ബന്ധം നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യം വിളികളോടെ വിശ്വാസികള്‍ തടിച്ചു കൂടുകയായിരുന്നു. മോര്‍ ഗീവര്‍ഗീസ് അത്താനാസ്യോസ്, മോര്‍ മിലിത്തിയോസ് യൂഹാനോന്‍, മോര്‍ മാത്യൂസ് തേവോദോസ്യോസ് എന്നീ മെത്രാപ്പോലിത്തമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദയറാ കബറിങ്കലിനു മുന്നില്‍ കമാന്‍ഡര്‍ റ്റി. യു. കുരുവിളയും സ്വീകരിച്ച് കബറിങ്കലേക്ക് ആനയിച്ചു. കബറിങ്കലെ ധൂപ പ്രാര്‍ത്ഥനയ്ക്കു ശേഷം പള്ളിക്കുള്ളില്‍ വച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.

33488329_10214443076767318_3448943186334973952_nസമാധാനത്തിന്റെ ദൂതനായി വന്ന പരിശുദ്ധന്റെ വാക്കുകള്‍ കേൾക്കാന്‍ ഇവിടുത്തെ ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറായാല്‍ സമാധാനം കൈവരുമെന്നും, ദൈവം ദൂതനായി അയച്ചതാണ് സമാധാനത്തിനായി പരിശുദ്ധ പിതാവിനെയെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ പറഞ്ഞു. കായേന്റെയും, അവന്റെ സന്തതി പരമ്പരകളുടെയും വാക്കുകള്‍ കേള്‍ക്കാതെ ദൈവ ദൂതന്റെ വാക്കുകളാണ് കേള്‍ക്കേണ്ടതെന്നും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ജോസഫ് മോർ ഗ്രീഗോറിയോസ്, മോര്‍ ഗീവർഗീസ് അത്താനാസ്യോസ്, മോര്‍ മിലിത്തിയോസ് യൂഹാനോന്‍, മോര്‍ മാത്യൂസ് തേവോദോസ്യോസ്, മോര്‍ തേയോഫിലോസ് കുര്യാക്കോസ്, മോര്‍ അത്താനാസ്യോസ് ‘ഏലിയാസ് മോര്‍ ഒസ്താത്തിയോസ് ഐസക്ക്, മോര്‍ കുര്യാക്കോസ് ഗ്രീഗോറിയോസ്, മോര്‍ ഈവാനിയോസ് കുര്യാക്കോസ്, അമേരിക്കന്‍ അതിഭദ്രാസന മെത്രപൊലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് എന്നീ മെത്രാപ്പോലിത്തമാരും അമേരിക്കന്‍ അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് M D യും പങ്കെടുത്തു.

ദയറായിലെ ഉച്ചഭക്ഷണത്തിനു ശേഷം ബാവ പുത്തന്‍കുരിശിലേക്ക് മടങ്ങി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top