നിപ്പ വൈറസ്; സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വ്യാജന്മാരായ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ പോലീസ് കേസെടുത്തു

sssssതിരുവനന്തപുരം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളില്‍ തെറ്റായതും പരിഭ്രാന്തി പരത്തുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച വ്യാജ വൈദ്യന്മാര്‍ക്കെതിരെ തൃത്താല പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തു. കേരള െ്രെപവറ്റ് അയുര്‍വേദ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി വിജിത്തിന്റെ പരാതിയെത്തുടര്‍ന്നാണ് തൃത്താല പൊലീസ് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 270, 500, കേരള പൊലീസ് ആക്ട് 120 (o) വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതിനുമാണു വിവിധ വകുപ്പുകളനുസരിച്ചു കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഐപിസി 505(2), 426, പൊലീസ് ആക്ട് 118 ബി, സി എന്നിവ പ്രകാരമാണ് കേസ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററും സൈബര്‍ പൊലീസിനു വിവരങ്ങള്‍ കൈമാറിയിരുന്നു.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎംഎയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിപ്പാ വൈറസ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത്തരക്കാര്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സൈബര്‍ പൊലീസിന് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിപ്പാ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

നേരെത്ത സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആശങ്ക പങ്കുവച്ചിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് നിന്നും പോലും അടിസ്ഥാനരഹിതമായ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണം കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment