Flash News

ഇനി പെണ്‍‌കുട്ടികള്‍ തലമുടി രണ്ടായി പിരിച്ചുകെട്ടേണ്ട; ആശ്വാസവുമായി പെണ്‍കുട്ടികള്‍

May 24, 2018

school-girlsതിരുവനന്തപുരം: സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിദ്യാര്‍ഥിനികള്‍ മുടി രണ്ടായി പിരിച്ചുകെട്ടമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ഉത്തരവ്. മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക, അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായാണ് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ കുട്ടികളോട് ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.

രാവിലെ കുളിച്ചശേഷം ഉണങ്ങാതെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചുകെട്ടിയാല്‍ മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകുകയും ഇത് മുടിയുടെ വളര്‍ച്ചയെയും നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പല പെണ്‍കുട്ടികളും രാവിലെ കുളിക്കാതെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പ്രഭാത കൃത്യങ്ങള്‍ക്കും പഠനത്തിനുമിടയില്‍ മുടി വേര്‍തിരിച്ചു രണ്ടായി പിരിച്ചുകെട്ടാന്‍ സമയവും പരസഹായവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നിരീക്ഷണം. നീളം കുറഞ്ഞതും കനം കുറഞ്ഞതുമായ മുടിയുള്ളവര്‍ക്കു മുടി രണ്ടായി പകുത്തു കെട്ടുന്നത് അനാകര്‍ഷകമാണ്. പെണ്‍കുട്ടികള്‍ ആയതിനാലാണു ദുരിതം അനുഭവിക്കുന്നതെന്നും ആണ്‍കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ലെന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദം പരിഗണിച്ചു വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷനാണു നിര്‍ദേശിച്ചതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

CLASS-LEAD


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top