വിശ്വാസവോട്ടിനെ അതിജീവിച്ച് കുമാരസ്വാമി; ജെഡി‌എസ് വഞ്ചകരാണെന്ന് യെദ്യൂരപ്പ; സഭ ബഹിഷ്ക്കരിച്ച് ബിജെപി

yeddyurappa-and-kumaraswamyബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷമാണ് ഇറങ്ങിപ്പോക്ക്. അതേസമയം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി സര്‍ക്കാരിന് കഴിഞ്ഞു. ഇറങ്ങിപോകുന്നവര്‍ പോകട്ടെയെന്ന് കുമാരസ്വാമി പറഞ്ഞു.

ജനതാദള്‍ വഞ്ചകരാണെന്നും ഇനി തന്റെ പോരാട്ടം അവര്‍ക്കെതിരെയാണെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു. കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതില്‍ ഡി.കെ ശിവകുമാര്‍ ഭാവിയില്‍ ദു:ഖിക്കേണ്ടിവരുമെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു.

നൂറില്‍ 99 പേരും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നത്.ആദ്യം മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കൂ എന്നാണ് കുമാരസ്വാമിയുടെ വിശ്വാസപ്രമേയത്തിന് യെദ്യൂരപ്പ നല്‍കിയ മറുപടി.

അതേസമയം, പണ്ട് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുമാരസ്വാമി സഭയില്‍ പറഞ്ഞു. സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിന് കോൺഗ്രസിനു നന്ദി അറിയിക്കുകയും ചെയ്തു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ബിജെപിയുടെ യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ അവശേഷിക്കെ രാജിവെച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ വാജുഭായ് വാല അതേ ദിവസം തന്നെ എച്ച്‌ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. മെയ് 23ന് വിധാന്‍ സൗധയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌ഡി ദേവ ഗൗഡയും ഉപമുഖ്യമന്ത്രിയായി ഡോ. ജി പരമേശ്വരയും അധികാരമേറ്റത്.

കുമാരസ്വാമിയെ ‘പാഠം’ പഠിപ്പിക്കാന്‍ ബിജെപി; തിങ്കളാഴ്ച ബന്ദ്

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ബിജെപി സമരത്തിനൊരുങ്ങുന്നു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വരുന്ന തിങ്കളാഴ്ച ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതെനന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം. കൂട്ടുകക്ഷി മന്ത്രിസഭയാണ് എന്നതരത്തിലുള്ള കഥകള്‍ കേള്‍ക്കാന്‍ കര്‍ഷകര്‍ തയാറല്ല. നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്നും അല്ലാത്തപക്ഷം ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ, അഴിമതി വിരുദ്ധ സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടമെന്നും ജനങ്ങളെ കുമാരസ്വാമി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെ്‌നനും യെദിയൂരപ്പ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News