Flash News

പി.സി.എന്‍.എ.കെ സോംഗ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു

May 25, 2018 , നിബു വെള്ളവന്താനം, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍

Flyer - PCNAK-Boston_1ബോസ്റ്റണ്‍: ജൂലൈ 5 മുതല്‍ 8 വരെ സ്പ്രിംഗ്‌ഫീല്‍ഡ് മാസ്മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 36 -മത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോംഗ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു.

പരസ്യങ്ങള്‍ നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ ജൂണ്‍ 3ന് മുമ്പായി നല്‍കേണ്ടതാണ്. ഫുള്‍ പേജിന് 500 ഡോളറും ഹാഫ് പേജിന് 300 ഡോളറുമാണ് പരസ്യ നിരക്ക്. വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പരസ്യ മാറ്ററും ഫോട്ടോസും pcnak2018.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നല്‍കാവുന്നതാണ്. PCNAK 2018 എന്ന പേരില്‍ എഴുതിയ ചെക്കും പരസ്യത്തോടൊപ്പം നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ നാഷണല്‍ കണ്‍വീനര്‍ 781 883 9708, വെസ്‌ളി മാത്യൂ നാഷണല്‍ സെക്രട്ടറി 214 929 7614, ബാബുക്കുട്ടി ജോര്‍ജ് നാഷണല്‍ ട്രഷറാര്‍ 215 704 9366, Email: info@pcnak2018.org

Flyer - PCNAK-Boston


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top