ഷിക്കാഗോ: ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പുരുഷന്മാര്ക്ക് തങ്ങളുടെ കഴിവുകളില്‍ മാറ്റുരയ്ക്കുന്നതിനുള്ള അവസരം നല്കുന്ന ‘മലയാളി മന്നന്’ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ടാലന്റ് ഫിലിം സ്റ്റാര്‍, ജഡ്ജസ് റൗണ്ട് തുടങ്ങി മൂന്നു റൗണ്ടുകളാണ് മത്സരത്തിലുള്ളത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴു പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാടക-സീരിയല്‍-സിനിമാ മേഖലകളിലും മറ്റു കലാപ്രവര്‍ത്തനങ്ങളും, സാമൂഹിക-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ച് ചിരപരിചിതരായ അജി വര്‍ഗീസ് (മയാമി), ഡാനീഷ് തോമസ് (സാന്‍ഫ്രാന്‍സിസ്കോ), ഹരി നമ്പൂതിരി (മക്ക്കാലന്), ജയിംസ് കല്ലറകാണിയില്‍ (അറ്റ്ലാന്റ), ജോസഫ് ഔസോ (ലോസ്ആഞ്ചലസ്), മാത്യു മുണ്ടയ്ക്കല്‍ (ഹ്യൂസ്റ്റണ്‍), റോഷന് മാമ്മന്‍ (ന്യൂയോര്‍ക്ക്) എന്നിവരാണ് മലയാളി മന്നന് പട്ടത്തിനായി മാറ്റുരയ്ക്കുന്നത്.
മത്സരത്തിന് നേതൃത്വം നല്‍കുന്നത് ഷോളി കുമ്പിളുവേലി ചെയര്‍മാനായുള്ള കമ്മിറ്റിയാണ്. സിജില്‍ പാലക്കലോടി (കോ-ചെയര്‍), ജോണിക്കുട്ടി പിള്ളവീട്ടില്‍ (കോഓര്‍ഡിനേറ്റര്‍), നോയല്‍ മാത്യു, സോണി തോമസ്, ഹരികുമാര്‍, രാജന് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വെച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ നാലായിരത്തോളം ജനങ്ങള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മെളനത്തില്‍ ശശി തരൂര്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ, ജയരാജ് വാര്യര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ മുഴുവന്‍ സമയവും ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നാട്ടില്‍ നിന്നും വരുന്ന കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ലാലി കളപ്പുരയ്ക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന് കളപ്പുരയ്ക്കല്‍, കണ്വന്ഷന് ചെയര്മാന് സണ്ണി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply