Flash News

ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെ

May 26, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

bannerഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ് അമേരിക്കാസ്) ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ 2018 ന്റെ ആരംഭത്തില്‍ ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയുള്ള പ്രൗഢഗംഭീരമായ ഘോഷയാത്ര പ്രധാന വേദിയില്‍ എത്തിക്കഴിഞ്ഞാല്‍, വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമാകുന്ന ഉദ്‌ഘാടന ചടങ്ങിന് പ്രാരംഭമായി കേരളത്തിലും, ഇന്ത്യയൊട്ടാകെയും, അമേരിക്കന്‍ മലയാളി സമൂഹത്തിലും ഉള്‍പ്പെട്ട, കഴിഞ്ഞ രണ്ടു വര്‍ഷകാലത്തിനുള്ളില്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയ സമാദരണീയര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരിക്കും, ഉത്ഘാടന സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. ഫോമായുടെ ചരിത്രത്തില്‍ ആദ്യമായി കണ്‍വെന്‍ഷന്‍ വേദിയില്‍ ഇത്തരം ഒരു ചടങ്ങു വേണം എന്ന ആശയം കൊണ്ടുവന്നത് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്നെയാണ്.

ഏതു സംരംഭത്തിന്റെയും തുടക്കം ഏങ്ങനെയായിരിക്കും എന്നത് വരാന്‍ പോകുന്ന പരിപാടികളുടെ ഒരു ചൂണ്ടുപലകയാണ്. അതിനാല്‍ തന്നെ വളരെയധികം പ്രധാനപ്പെട്ട ഈ ഒരു അനുസ്മരണ ചടങ്ങിന് നേതൃത്വം കൊടുക്കാന്‍ കഴിവുറ്റ ഒരു കമ്മിറ്റിയെതന്നെ തിരഞ്ഞെടുത്തതും ബെന്നി വാച്ചാച്ചിറയുടെ നേതൃത്വ പാടവത്തിലെ ഒരു പൊന്‍തൂവല്‍ ആണ്. ഏല്പിക്കുന്ന എന്ത് കാര്യങ്ങളും കാര്യക്ഷമമായി ചെയ്യുമെന്ന് തെളിയിച്ച, പ്രഗത്ഭരും പരിചയസമ്പന്നരുമായ സ്റ്റാന്‍ലി കളത്തില്‍ ( ചെയര്‍മാന്‍), നിഷാന്ത് നായര്‍, ജിമ്മി കണിയാലി എന്നിവരാണ് വളരെ പ്രധാനപ്പെട്ട ഈ മെമ്മോറിയം കമ്മിറ്റി അംഗങ്ങള്‍.

ഏറ്റവും ചുരുങ്ങിയ സമയത്തില്‍, നമ്മില്‍ നിന്നും വേര്‍പിരിഞ്ഞുപോയ രാഷ്ട്രീയ, സാഹിത്യ, സിനിമാ രംഗത്തെ പ്രഗത്ഭരെ ഉള്‍കൊള്ളിച്ചുകൊണ്ട്, അവരുടെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തികച്ചും പ്രൊഫഷണല്‍ ആയ രീതിയില്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ചുരുങ്ങിയ സമയത്തില്‍ ആരെയും ബോറടിപ്പിക്കാതെ ഈ പരിപാടി നടത്തുക എന്ന ഉത്തരവാദിത്വം ഉള്ളതിനാല്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതെല്ലാം വളരെ റിസര്‍ച്ച് ചെയ്തതിനു ശേഷമായിരിക്കുമെന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

ദേശീയ തലത്തില്‍ പ്രശസ്തരായിരുന്ന, മലയാളികളോ ഇന്ത്യക്കാരോ ആയ ആരുടെയെങ്കിലും അനുസ്മരണം ഈ ചടങ്ങില്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പേര് വിവരം ചെയര്‍മാന്‍ സ്റ്റാന്‍ലി കളത്തില്‍ (516 318 7175 ), കമ്മിറ്റി അംഗങ്ങള്‍ ആയ നിഷാന്ത് നായര്‍ ( 917 636 0520), ജിമ്മി കണിയാലി (630 903 7680 ) എന്നിവരെ അറിയിക്കാവുന്നതാണ്.

ഫോമാ ചിക്കാഗോ അന്താരാഷ്‌ട്ര കണ്‍വന്‍ഷനെക്കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: www.fomaa.net


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top