നിപ്പ വൈറസിനെ പേടിച്ച് ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഒരു കൂട്ടര്‍ വവ്വാലിനെ പിടിച്ച് കറി വെച്ച് ദേവിക്ക് സമര്‍പ്പിക്കുന്നു

batനിപ്പാ വൈറസില്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ഒരു കൂട്ടര്‍ വവ്വാലുകളെ പിടിച്ച് കറി വെയ്ക്കുന്നു. വവ്വാലുകള്‍ വഴി നിപ്പാ വൈറസ് പകരുമെന്ന് പറഞ്ഞ് കാസര്‍ഗോഡിലേക്ക് ആരും വരേണ്ടെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്കിത് ദേവീപ്രീതിക്കായി നല്‍കുന്ന പ്രസാദമാണ്. കാസര്‍ഗോഡ് അടൂരിലെ പാണ്ടിവയലിലെ ഗ്രാമവാസികളാണ് ഈ വിചിത്ര ആചാരം തുടര്‍ന്ന് പോരുന്നത്.

ദേവി പ്രസാദത്തിനായി വവ്വാലുകളെ പിടിച്ച് കറിവെച്ചാണ് ദേവിയ്ക്ക് സമര്‍പ്പിക്കുന്നത്. സാധാ രീതിയിലുള്ള വേട്ടയാടലല്ല ഇവര്‍ നടത്തുന്നത്. കുളിച്ച് ശുദ്ധി വരുത്തി ദേവിയ്ക്ക് കോഴിയും ദക്ഷിണയും വച്ച ശേഷമാണ് ഇവര്‍ വവ്വാല്‍ വേട്ടയ്ക്കിറങ്ങുക. ചൂരിമുള്ള് എന്ന മുള്‍ച്ചെടി കൊണ്ട് പ്രത്യേക തരത്തില്‍ വടിയുണ്ടാക്കിയാണ് ഇവര്‍ ഗുഹകളില്‍ നിന്നും അല്ലാതെയുംമായി വവ്വാലുകളെ പിടികൂടുക. ഇത്തരത്തില്‍ പിടികൂടുന്ന വവ്വാലുകളെ ഇവര്‍ കറിവെച്ച് ദേവിക്ക് സമര്‍പ്പിക്കും മിച്ചം വരുന്നത് വീടുകളിലേക്കും കൊണ്ടു പോകും. ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് ഗ്രാമവാസികളുടെ വിചിത്രമായ ഈ ആചാരം.

വര്‍ഷത്തില്‍ വിഷുവിനും ശിവരാത്രിയോട് അനുബന്ധിച്ചുമാണ് ആചാരത്തിനായി വവ്വാലുകളെ പിടികൂടുന്നത്. നല്‍ക്ക സമൂദായത്തില്‍ പെട്ടവര്‍ക്കും മുകേര സമുദായത്തില്‍ പെട്ടവര്‍ക്കുമാണ് വവ്വാലുകളെ പിടികൂടാന്‍ അവകാശമുള്ളത്. വവ്വാലുകളെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ ദേവി കോപിച്ചു എന്നാണ് ഇവരുടെ വിശ്വാസം. നിപ്പ വൈറസ് പരത്തുന്നത് വവ്വാലുകളാണെന്നത് ഏറെ ചര്‍ച്ചയാകുമ്പോള്‍ ഇവരുടെ ആചാര രീതിയും സമൂഹ ശ്രദ്ധ നേടുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment