സിസ്റ്റര്‍ ഷിവാനിയുടെ യു.എസ് കാനഡ പര്യടനം- ജൂണ്‍ 2 മുതല്‍ 17 വരെ

srസിയാറ്റില്‍: ബ്രഹ്മ കുമാരി ഷിവാനി എന്ന പേരില്‍ ലോകപ്രശസ്തയായ സിസ്റ്റര്‍ ഷിവാനിയുടെ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന നോര്‍ത്ത് അമേരിക്ക, കാനഡ പര്യടനം ജൂണ്‍ 2ന് ആരംഭിക്കുന്നു.

1937 ല്‍ ചുരുക്കം ചില സെന്ററുകളായി ആരംഭിച്ച ബ്രഹ്മകുമാരീസ് വേള്‍ഡ് സ്പിരിച്ച്വല്‍ ഓര്‍ഗനൈസേഷനാണ് സിസ്റ്റര്‍ ഷിവാനിയുടെ നോര്‍ത്ത് അമേരിക്ക പ്രഭാഷണ പരമ്പരക്ക് നേതൃത്വം നല്‍കുന്നത്.

ജനഹൃദയങ്ങളെ ആകര്‍ഷിക്കന്‍ കഴിയുന്ന ആത്മീയ പ്രഭാഷണങ്ങളിലൂടെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ഷിവാനിയുടെ ‘Awakening with the Brahma Kumaris’ എന്ന ടി.വി. ഷോ ലോക പ്രസിദ്ധമാണ്.

വേള്‍ഡ് സൈക്യാട്രി അസ്സോസിയേഷന്‍ ഗുഡ്‌വില്‍ അംബാസിഡറായ സിസ്റ്റര്‍ ഷിവാനി ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് ബിരുദധാരിയും, പൂനെ യൂണിവേഴ്‌സിറ്റി ഗോള്‍ഡ് മെഡലിസ്റ്റുമാണ്.

യു.കെ. ഏഷ്യഫസഫിക്ക്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുള്ള ഷിവാസിക്ക് യുട്യൂബില്‍ 56 മില്യനും, ഫേസ്ബുക്കില്‍ 1.7 മില്യനും അനുയായികള്‍ ഉണ്ട്.

ജൂണ്‍ 2ന് കാലിഫോര്‍ണിയ സാന്റാ ക്ലാരയില്‍ നി്ന്നും ആരംഭിക്കുന്ന പര്യടനം ജൂണ്‍ 17ന് വാഷിംഗ്ടണില്‍ സമാപിക്കും. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് awakening-brahmakumari.us

sivakumari

Print Friendly, PDF & Email

Leave a Comment