Flash News

റോമ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് റോയ് ചെങ്ങന്നൂര്‍

May 31, 2018 , റോയ് ചെങ്ങന്നൂര്‍

IMG-20180531-WA0096മാന്യരേ:

കഴിഞ്ഞ 29 വര്‍ഷമായി ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലെ താമസക്കാരനാണ് ഞാന്‍. റോക്ക്‌ലാന്റ് കൗണ്ടി അസോസിയേഷന്റെ (ROMA) ഇപ്പോഴത്തെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. ഹഡ്‌സണ്‍‌വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ഫോമ എമ്പയര്‍ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ ഇപ്പോഴത്തെ എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ഞങ്ങളുടെ സംഘടനയിലൂടെയാണ് രണ്ട് വര്‍ഷം മുമ്പ് RVP ആയത് എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനില്‍ റോമ എന്ന സംഘടനയുടെ പ്രവര്‍ത്തനം ആര്‍ക്കും തള്ളിക്കളയാന്‍ പറ്റില്ല എന്ന് ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 2 സ്ഥാനാര്‍ത്ഥികളെ ആണ് മുമ്പോട്ട് വെയ്ക്കുന്നത്. റോമയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും നെടുതൂണ്‍ എന്ന് പറയാവുന്ന ഫിലിപ്പ് ചെറിയാന്‍, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും , എമ്പയര്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി മോന്‍സി വര്‍ഗീസും. വളരെ വര്‍ഷത്തെ സംഘടന പ്രവര്‍ത്തനത്തിന്റെ പാരമ്പര്യത്തോടെ ആണ് സാം എന്ന് എല്ലാവരും വിളിക്കുന്ന ശ്രീ. ഫിലിപ്പ് ചെറിയാന്‍ ഫോമാ മത്സര രംഗത്തേക്ക് വരുന്നത്. ഒരു പാനലിന്റെയും ഭാഗം ആവാതെ തികച്ചും നിഷ്പക്ഷം ആയിട്ട് ജനങളുടെ മുമ്പിലേക്ക് വോട്ട് അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നു. ഫോമായില്‍ അനേകം സൗഹാര്‍ദ്ദങ്ങള്‍ സൂക്ഷിക്കുന്ന സാമിന് ഫോമയ്ക്ക് വേണ്ടി മുഴുവന്‍ സമയവും ചിലവഴിക്കുവാന്‍ ഇപ്പോള്‍ സാധിക്കും. ഒരു അവസരം കിട്ടുകയാണെങ്കില്‍ ഈ സംഘടനക്ക് വേണ്ടി തന്നാല്‍ ആവുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കും എന്ന അദ്ദേഹം വാക്ക് തരുന്നു. മോന്‍സി ആവട്ടെ ഫൊക്കാനയിലൂടെ സംഘടന പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ച വ്യക്തി ആണ്. എമ്പയര്‍ റീജിയനിലെ പടല പിണക്കങ്ങള്‍ കണ്ട് മനം മടുത്തു മാറി നിന്ന മോന്‍സി വീണ്ടും ഫോമയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുമ്പോട്ട് വന്ന വ്യക്തി ആണ്. തന്റെ പഴയ സുഹൃത്തുക്കള്‍ തന്നെ സഹായിക്കും എന്ന ഉത്തമ ബോധ്യത്തോടെ ആണ് ശ്രീ. മോന്‍സി വര്ഗീസ് RVP ആയി മത്സരിക്കുന്നത്. നിങ്ങള്‍ ഓരോരുത്തരും റോമ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു വിജയിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

റോക്ലാന്‍ഡ് നിവാസിയായ ഒരു വനിത സ്ഥാനാര്‍ത്ഥിയുടെ കാര്യം കൂടി ഞാന്‍ എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു. നേരത്തെ പരിചയം പോലും ഇല്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, തന്റെ ജീവന്‍ പകുത്ത് നല്‍കുവാന്‍ മനസ്സ് കാണിച്ച ഒരു മാലാഖ പെണ്‍കുട്ടി. അമേരിക്കന്‍ മലയാളികള്‍ക്ക് രേഖ നായര്‍ എന്നും ഒരു അത്ഭുതമാണ്. റോമയുടെ എല്ലാ വോട്ടുകളും ഞങ്ങള്‍ രേഖക്ക് നല്‍കുവാന്‍ തീരുമാനിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ.

ഒരു പ്രദേശത്തേക്ക് ഫോമ കണ്‍വെന്‍ഷന്‍ കൊണ്ട് വരാന്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ അവിടെ ഉള്ള അംഗസംഘടനകളുമായി സംസാരിച്ചു എല്ലാവരെയും കൂടെ നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പടല പിണക്കങ്ങള്‍ വെച്ച് കൊണ്ട് ഒരു ഇലെക്ഷനെ അഭിമുഖീകരിക്കുന്നത് നന്നാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. റീജിയണിലെ അംഗസംഘടനകള്‍ക്ക് തുല്യ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ആ റീജിയന്‍ RVP യുടെ ചുമതലയാണ്. ഇവിടെ ‘വല്യേട്ടന്‍’ നയം ചിലവാകില്ല എന്ന് കൂടി കൂട്ടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തടുത്ത പ്രദേശങ്ങളില്‍ നിന്ന് എല്ലാ എക്‌സിക്യൂട്ടീവ് സ്ഥാനാര്‍ത്ഥികള്‍ വരുന്നത് ഫോമയുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും എന്നതില്‍ സംശയമില്ല.

കണ്‍വെന്‍ഷന്‍ സിറ്റിയുടെ പേര് പറഞ്ഞു ഇലെക്ഷന്‍ ക്യാമ്പയിന്‍ ചെയ്യുന്ന രീതിയോട് സത്യത്തില്‍ എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ ഫോമാ എന്ന പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നു. കണ്‍വെന്‍ഷന്‍ ഇനി മെക്‌സിക്കോയിലോ, പോര്‌ടോറിക്കയിലോ എവിടെ ആണെങ്കിലും ഞങ്ങള്‍ അവിടെ പങ്കെടുക്കും. ന്യൂ യോര്‍ക്കില്‍ ദീര്‍ഘനാളായി ജീവിക്കുന്ന വ്യക്തി ആണ് ഞാന്‍. ന്യൂ യോര്‍ക്ക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ ഫോമക്ക് ചെയ്യുവാന്‍ സാധിക്കില്ല. റൂമിന് $99 കിട്ടുമ്പോള്‍ ആണ് രണ്ട് പേര്‍ക്ക് $999 വാങ്ങി നമ്മള്‍ റെജിസ്ട്രര്‍ ചെയ്യുന്നത്. ന്യൂ യോര്‍ക്ക് സിറ്റിയില്‍ അത് സാധിക്കില്ല എന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ.

പിന്നെ പണ്ട് ഫൊക്കാന ആല്‍ബനിയില്‍ വെച്ച് ഒരു കണ്‍വന്‍‌ഷന്‍ ചെയ്തത് ഓര്‍ക്കുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും 4 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യേണ്ട സ്ഥലം. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്ത ശേഷം ഫോമാ കമ്മിറ്റി വേണം കണ്‍വെന്‍ഷന്‍ നഗരം തീരുമാനിക്കാന്‍. അത് പോലെ തന്നെ എല്ലാ ചെറിയ പട്ടണങ്ങളിലും ഫോമാ കണ്‍വെന്‍ഷന്‍ നടക്കേണ്ടതാണ്. അടുത്ത വര്‍ഷത്തേക്ക് ന്യൂ ജേര്‍സിയും, വാഷിംഗ്ടണ്‍ ഡിസി യും ഇപ്പോള്‍ തന്നെ ഇലെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കേള്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ ഒരു കണ്‍വെന്‍ഷന്‍ കൂടണം എന്ന ആഗ്രഹവും ഞങ്ങള്‍ക്കുണ്ട് എന്ന് പറയട്ടെ.

കഴിവുള്ളവരെ തിരഞ്ഞെടുക്കണം… അവര്‍ വേണം ഫോമയെ ഉയരങ്ങളില്‍ എത്തിക്കാന്‍. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നതിനോടൊപ്പം റോമാ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കണം എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

എല്ലാവര്‍ക്കും എന്റെ നല്ല നമസ്‌കാരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top