Flash News

നിപ്പ വൈറസ്; തലശ്ശേരി സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു; ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതയില്‍

June 2, 2018

nipah-1നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശി റോജ(39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

അതേസമയം നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണോ എന്ന് ഇന്നറിയാം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ കോഴിക്കോട് വീണ്ടും ഭീതിയിലായിരിക്കുകയാണ്. മലപ്പുറവും ആശങ്കയിലാണ്. രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാൻ നിർദ്ദേശിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.   12 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേർ നിരീക്ഷണത്തിലാണ്.

രോഗം ആദ്യഘട്ടത്തിൽ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയിൽ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇൻക്യുബേഷൻ പിരീഡ് ജൂൺ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ രോഗം കൂടുതൽ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വ്യാഴാഴ്ച റസിൽ എന്ന യുവാവ് നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന മുഴുവൻ സംവിധാനങ്ങളും തുടരാനാണ് തീരുമാനം. റസിൽ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടർന്ന് മരിച്ച ഇസ്‌മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

പേരാമ്പ്രയിൽ നിന്ന് നിപ്പ ബാലുശേരിയിലും എത്തിയതായി സ്ഥിരീകരിച്ചതോടെ ബാലുശേരി താലൂക്ക് ആശുപത്രിയിലെ 6 ഡോക്ടർമാർക്കും 8 നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും അവധി നൽകി. ഇവിടെ ചികിത്സ തേടിയ രണ്ടുപേർ മരിച്ചതിന് പിന്നാലെ ഡോക്ടർക്കും പനി വന്ന സാഹചര്യത്തിലാണ് ജീവനക്കാർക്ക് അവധി നൽകിയത്. ആശുപത്രിയിൽ പകരം സംവിധാനം ഏർപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top