ആദിവാസി വിദ്യാര്‍ഥികള്‍ക്ക് അയുദ്ധ് പഠന കിറ്റുകള്‍ വിതരണം ചെയ്തു

Ayudh Photo 6അമൃതപുരി: മാതാ അമൃതാനന്ദമയി മഠം യുവജനവിഭാഗമായ അമൃത യുവധര്‍മ്മധാരയുടെ (അയുദ്ധ്) നേതൃത്വത്തില്‍ കന്യാകുമാരിയിലെ പുരാവിളൈ ഗോത്രഗ്രാമത്തിലെ കുട്ടികള്‍ക്ക് അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ഥികളും ജീവനക്കാരും അടങ്ങുന്ന സംഘം സന്ദര്‍ശിച്ച് ബാഗുകളും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.

കഴിഞ്ഞ മാസം അയുദ്ധ് ഈ ഗ്രാമത്തില്‍ നടത്തിയ ഗവേഷണ സര്‍വേയില്‍ പുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും അഭാവം മൂലമാണ് നല്ലൊരു വിഭാഗം കുട്ടികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമൃത സര്‍വകലാശാലാ വിദ്യാര്‍ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഇതിനാവശ്യമായ പണം സമാഹരിക്കുകയായിരുന്നു.

Ayudh Photo 2അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ സമൂഹത്തിന്‍റെ താഴെത്തട്ടില്‍ ജീവിക്കേണ്ടി വരുന്ന ഗോത്ര ആദിവാസി വിഭാഗങ്ങളില്പെടുന്നവരെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്ന മാതാ അമൃതാനന്ദമയി മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അയുദ്ധില്‍ നിന്നുള്ള സന്നദ്ധ സംഘം ഗ്രാമങ്ങളിലേയ്ക്ക് സന്ദര്‍ശനം നടത്തിയത്.

ബാഗ്, പുസ്തകങ്ങള്‍, റെക്കോര്‍ഡ് ബുക്കുകള്‍, ജിയോമെട്രിക് ബോക്സുകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയവയെല്ലാമടങ്ങുന്ന കിറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തതോടൊപ്പം എസ്.എല്‍.സി-പ്ലസ് ടു ക്ലാസ് പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും മറ്റു ക്ലാസുകളില്‍ ഉന്നത പഠനനിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. തദവസരത്തില്‍ അമൃതപുരി കാമ്പസ് സി ഐ ആര്‍ വിഭാഗം വ്യക്തിത്വ പരിശീലകന്‍ വിഷ്ണു ബാലചന്ദ്രന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

Ayudh Photo 4പ്രദേശവാസികളും, മാതാപിതാക്കളും കന്യാകുമാരിയിലെ അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള സന്നദ്ധസേവകരും പങ്കുചേര്‍ന്ന പ്രസ്തുത പരിപാടിക്ക് ബ്രഹ്മചാരി രൂപേഷ്, ബ്രഹ്മചാരി വിപിന്‍, ആയുദ്ധ് കോര്‍ഡിനേറ്റര്‍മാരായ മുരളി ബാലകൃഷ്ണന്‍, അമൃതേഷ്, രമേശ് അഴകേശന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

Ayudh Photo 5

Print Friendly, PDF & Email

Related News

Leave a Comment