Flash News

വിനോദ് കൊണ്ടൂര്‍ – കഴിവും മികവുമുറ്റ ഫോമ ജോയിന്റ് സെക്രട്ടറി

June 5, 2018 , ഡോ. ജോര്‍ജ് എം. കാക്കനാട്ട്

vinod banner1വിജയകരമായ ഒരു കുടുംബ കണ്‍വെന്‍ഷനായി ഫോമാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുകയാണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫോമയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഈ കണ്‍വെന്‍ഷന്‍ . സംഘാടകസമിതി പ്രതീക്ഷച്ചതില്‍ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ലഭിച്ചു കഴിഞ്ഞു. ഫോമയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും ഈ ഭരണസമിതിക്ക് സാധിച്ചു. ഫോമയുടെ അംഗസംഖ്യ 75 ആയി വര്‍ദ്ധിച്ചു .

ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ നടന്ന സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയിലും , അരങ്ങത്തും അഹോരാത്രം പ്രവര്‍ത്തിച്ച ഒരു വ്യക്തിയുണ്ട് – വിനോദ് കൊണ്ടൂര്‍ . ഫോമാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജോയിന്‍റ് സെക്രട്ടറി. മികവുറ്റ പ്രവര്‍ത്തനവും , കഴിവുറ്റ നേതൃപാടവുമായി ഫോമാ കുടുംബത്തില്‍ ചുരുങ്ങിയ കാലയളവില്‍ വിപുലമായ സൗഹൃദവലയം കെട്ടിപ്പടുക്കാന്‍ വിനോദിന് കഴിഞ്ഞു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി പൊതുവേദികളില്‍ നിറഞ്ഞു നിന്ന വിനോദിനെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നല്‍കിയാണ് ഫോമാ അംഗങ്ങള്‍ ജോയിന്റ് സെക്രട്ടറി പദത്തിലേക്ക് അവരോധിച്ചത് . അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം മികച്ചൊരു പ്രവര്‍ത്തനമാണ് വിനോദ് കാഴ്ചവെച്ചത്.

തെരെഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി എന്ന അഭിമാനത്തോടെയാണ് ഈ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് വിനോദ് കൊണ്ടൂര്‍ പറഞ്ഞു. എന്നെ ഇന്നത്തെ ഞാനാക്കിയത് ഫോമാ കുടുംബാംഗങ്ങള്‍ ആണ്. അവരുടെ പിന്തുണയോടെ ഫോമാ എന്ന മഹത് സംഘടനയുടെ കുടകീഴില്‍ വിശ്വസ്തവിധേയനായി എന്നും ഞാന്‍ ഉണ്ടാവും .ഫോമായില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ആല്‍മവിശ്വാസം നല്‍കുന്ന ഒരു പഠനകളരി ആയിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍. ഒരു കൊച്ചനുജനെ പോലെ എനിക്ക് പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറയും കമ്മറ്റിയിലെ സഹപ്രവര്‍ത്തകരും കരുതലും, ഉപദേശങ്ങളും നല്‍കി. ആ കരുത്താണ് എല്ലാ വിജയങ്ങള്‍ക്കും തുണയായത്. ഫോമയിലെ മുന്‍കാല നേതാക്കളും ഏറെ പിന്തുണയും, സഹകരണവും നല്‍കി. അതില്ലെല്ലാം ഉപരിയായി എല്ലാ ഫോമാ അംഗങ്ങളും ഏറെ സ്‌നേഹവും, അംഗീകാരവും നല്‍കി. അവരോടെല്ലാം ഏറെ നന്ദിയും ,കടപ്പാടും ഉണ്ട്. അത് എന്നും കാത്തുസൂക്ഷിക്കും , വിനോദ് പറഞ്ഞു.

കൂടുതല്‍ യുവജനങ്ങളെ ഫോമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും പ്രയത്‌നിക്കും. അമേരിക്കന്‍ മലയാളി സാമൂഹത്തിലെ ഒന്നും, രണ്ടും തലമുറകളാണ് ഇന്ന് ഫോമയിലുള്ളത്. മൂന്നാം തലമുറയെ കൂടി ഉള്‍പ്പെടുത്തി അവരെ അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ ഫോമാ ചവിട്ടുപടിയാകണം .

പ്രവര്‍ത്തനവിജയത്തിന്റെ 50% ക്രെഡിറ്റ് വിനോദിനുള്ളത്: ബെന്നി വാച്ചാച്ചിറ

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫോമാ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മലയാളി സമൂഹം എന്ത് അംഗീകാരം നല്‍കിയാലും അതിന്റെ 50% ക്രെഡിറ്റ് വിനോദിന് അവകാശപ്പെട്ടതാണെന്ന് പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ. വിനോദ് ഫോമക്ക് എന്നും ഒരു മുതല്‍ക്കൂട്ടാണ് . താന്‍ പ്രസിഡണ്ട് ആയി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ടീമില്‍ വിനോദ് ഉണ്ടാവണമെന്ന് ഉറപ്പിച്ചു. എന്റെ പ്രതീക്ഷകളേക്കാള്‍ ഉന്നതമായ പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു.

വിനോദിന്റെ സമാനമായ അര്‍പ്പണബോധവും, ദീര്‍ഘവീക്ഷണവും ഉള്ളവരാണ് ഫോമാ നേതൃത്വത്തില്‍ വരേണ്ടത്. സാധാരണഗതിയില്‍ ഒരു ജോയിന്റ് സെക്രെട്ടറിയെ ഏല്‍പ്പിക്കുന്നതിലും നാല് മടങ്ങ് ജോലികളാണ് പൂര്‍ണ ഉത്തരവാദിത്വത്തോടെ , നിശ്ചിതസമയത്ത് വിനോദ് ചെയ്തു തീര്‍ത്തത്.

ഭാവിയില്‍ ഫോമയെ മുന്‍നിരയില്‍ നിന്ന് നയിക്കാനുള്ള കഴിവും, ആര്‍ജ്ജവവും ഞാന്‍ വിനോദില്‍ കാണുന്നു. ഒരു മികച്ച സംഘാടകന്‍ എങ്ങനെയെന്നുള്ളതിന് മികച്ച ഉദാഹരണമാണ് അദ്ദേഹം. അമേരിക്കന്‍ മലയാളികള്‍ക്ക് ഒട്ടേറെ സഹായങ്ങള്‍ നല്‍കാന്‍ സദാസന്നദ്ധനായിരുന്നു. 12 റീജിയനുകളിലും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഹോരാത്രം സേവനനിരതനായിരുന്നു. ബെന്നി വാച്ചാച്ചിറ കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷകള്‍ക്കപ്പുറം പ്രവര്‍ത്തനമികവ് തെളിയിച്ച എന്റെ സഹപ്രവര്‍ത്തകന്‍: ജിബി തോമസ്

പ്രതീക്ഷകള്‍ക്കപ്പുറം പ്രവര്‍ത്തനമികവ് തെളിയിച്ച സഹപ്രവര്‍ത്തകനാണ് വിനോദെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്. ഫോമയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജോയിന്‍റ് സെക്രട്ടറി പ്രവര്‍ത്തനമികവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. അമിതപ്രവര്‍ത്തനഭാരം ഉണ്ടായിട്ടും ഉത്തരവാദിത്വത്തോടെ അതെല്ലാം ഭംഗിയായി നിര്‍വ്വഹിച്ചു .

ഫോമയുടെ ന്യൂസ് ടീമിനെ വളരെ കൂട്ടുത്തരവാദിത്വയോടെ നേതൃത്വം നല്‍കി നയിച്ചു. മുന്നോറോളം വാര്‍ത്തകളാണ് ഈ ടീം മാധ്യമങ്ങളിലൂടെ മലയാളി സമൂഹത്തിലെത്തിച്ചത്.

വിനോദ് സ്വീകരിച്ചുപോന്ന നിക്ഷ്പക്ഷ നിലപാട് മൂലം എല്ലാ പ്രവര്‍ത്തനങ്ങളും പരാതികള്‍ക്ക് ഇടനല്‍കാതെ നടപ്പിലാക്കാന്‍ സാധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം “സാധ്യമല്ല ” എന്ന വാക്ക് അദ്ദേഹത്തിന്റെ അജണ്ടയില്‍ ഉണ്ടയിരുന്നില്ല. ചിക്കാഗോയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വന്‍വിജയമാക്കാന്‍ ഇപ്പോഴും അമിതമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു അദ്ദേഹം മുന്നോട്ട് പോകുകയാണ്. ഫോമയുടെ യശ്ശസുയര്‍ത്തി , വളര്‍ച്ച ഉറപ്പാക്കാന്‍ ജിബി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top