തിയ്യേറ്ററിലെ ബാലപീഡനം; ഉടമയെ അറസ്റ്റു ചെയ്തത് നിയമവിരുദ്ധമെന്ന്

theatreതിയേറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് തൃശൂര്‍ റേഞ്ച് ഐജി. ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഐജി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തീരുമാനം എടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണെന്നും നിയമപരമായി പാളിച്ചയില്ലെന്ന എസ്പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി നിയമോപദേശത്തിനയച്ചു.

ബാലികാപീഡനം പുറത്ത് കൊണ്ടുവരാന്‍ സഹായിച്ച തീയറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് സൂചനയുണ്ട്. പോക്‌സോ നിയമത്തിലെ 19(1)ഡി, സെക്ഷന്‍ 25 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇന്നലെ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാറണ്ടും ആവശ്യമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്ന സൂചന നിയമ വിദഗ്ധര്‍ നല്‍കുന്നത്. പീഡന വിവരം പൊലീസില്‍ നിന്ന് മറച്ച് വെച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു തീയറ്റര്‍ ഉടമയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Print Friendly, PDF & Email

Related News

Leave a Comment