Flash News

ആഷിഷ് ജോസഫ് ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു

June 6, 2018 , ഷോളി കുമ്പിളുവേലി

Ashishന്യൂയോര്‍ക്ക്: എംപയര്‍ റീജണില്‍പ്പെട്ട ഇന്‍ഡ്യാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ പ്രതിനിധി, ആഷിഷ് ജോസഫ് ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ മൂന്ന് യൂത്ത് പ്രതിനിധികളാണുള്ളത്. മത്സരം ഇല്ലാതിരുന്നതുകൊണ്ട് എതിരില്ലാതെയാണ് ആഷിഷ് വിജയിച്ചത്.

ട്രസ്റ്റ്‌കോ ബാങ്ക് മാനേജരായ ഈ എം.ബി.എ. ബിരുദധാരി, വെസ്റ്റ്‌ചെസ്റ്ററിലെ അറിയപ്പെടുന്ന യുവ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനാണ്.

കൂടുതല്‍ യുവജനങ്ങളെ ഫോമയിലേക്ക് കൊണ്ടുവരുന്നതിന് താന്‍ പ്രയത്നിക്കുമെന്ന് ആഷിഷ് പറഞ്ഞു. ഫോമാ 2020 കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടത്തുകയാണെങ്കില്‍ വലിയ യുവജന പങ്കാളിത്തം ആ കണ്‍വന്‍ഷനില്‍ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോമാ 2020 ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ സപ്പോര്‍ട്ട് ചെയ്യുവാന്‍ എല്ലാ യുവജനങ്ങളോടും ഫോമയുടെ അഭ്യുദയകാംക്ഷികളോടും ആഷിഷ് അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top