ശ്രീനാരായണ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍

Newsimg1_56689158അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വിജയകരമായി കൊണ്ടാടിയ ശ്രീ നാരായണാ കണ്‍വെന്‍ഷന്റെ മൂന്നാം സമ്മേളനം 2018 ജൂലൈ പത്തൊന്‍പതു മുതല്‍ ഇരുപത്തിരണ്ടു വരെ ന്യൂയോര്‍ക്കിലുള്ള എലന്‍ വില്ലയില്‍ വച്ച് പ്രശസ്തരായ സന്യാസിവര്യന്മാര്‍, സാംസ്കാരിക നായകന്മാര്‍, ദാര്‍ശനിക പ്രമുഖര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗുരുദേവ ദര്‍ശനങ്ങളാല്‍ അധിഷ്ടിതമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും കണ്ണിനും കാതിന്നും മനസ്സിനും കുളിരേകുന്ന കലാ സാഹിത്യ പരിപാടികളാലും സമ്പന്നമായിരിക്കും. ശ്രീ ഗുരുദേവന്റെ ഏക ലോക വ്യവസ്ഥയ അപഗ്രഥിച്ചുള്ള സെമിനാറും അതിന്റെ ചര്‍ച്ചയും ഈ കണ്‍വെന്‍ഷന് ചാരുതയേകന്നതാണു്. ഗുരുദേവന്റെ ഏക ലോകവീക്ഷണവും സാമൂഹിക മാറ്റങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി മുക്താനന്ദ യതി, സ്വാമി ഗുരുപ്രസാദ്, ശ്രീ. അശോകന്‍ ചെരുവില്‍ എന്നിവര്‍ നയിക്കുന്ന ചര്‍ച്ച ഈ സമ്മേളനത്തിന്റെ മറ്റ് കൂട്ടുന്നതായിരിക്കും.

ഈ സമ്മേളനം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇന്ത്യയിലും അമേരിക്കയിലുമുള്ള നിരവധി കലാപ്രതിഭകളും സംഗീതജ്ഞതും എത്തി ചേരുന്നതാണ്. ഡോക്ടര്‍ രാജശ്രീ വാര്യര്‍ നേതൃത്വം നല്‍കുന്ന നൃത്തവും സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഈ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ള അംഗങ്ങള്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധന്‍ പാലക്കല്‍ (പ്രസിഡന്റ്) 347 993 4943, സജീവ് ചേന്നാട്ട് (സെക്രട്ടറി) 917 979 0177, സുനില്‍കുമാര്‍ കൃഷ്ണന്‍ (ട്രഷറാര്‍) 516 2257781, മുരളി കേശവന്‍, S N G Mission President ഹൂസ്റ്റന്‍ 832 236 3491.

Print Friendly, PDF & Email

Related News

Leave a Comment