ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ് സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു

Newsimg1_58486366ഡാളസ്: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസില്‍ നടക്കുന്ന 16മത് നോര്‍ത്തമേരിക്കന്‍ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ നല്‍കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ജൂണ്‍ 30 ന് മുമ്പായി നല്‍കേണ്ടതാണെന്നും, ഫുള്‍ പേജിനു 300 ഡോളറും ഹാഫ് പേജിനു 200 ഡോളറുമാണ് പരസ്യത്തിന്റെ നിരക്ക് എന്നും നാഷ്ണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്ജ് അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഫാമിലി കോണ്‍ഫറന്‍സായ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും. അനേകര്‍ ഇതിനോടകം രജിട്രര്‍ ചെയ്തു കഴിഞ്ഞെന്നും എന്നാല്‍ ഈ മഹാസമ്മേളനത്തിലേക്ക് പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി രജിസ്‌ട്രേഷന്‍ ഡിസ്ക്കൗണ്ട് നിരക്ക് ലഭിക്കുവാന്‍ ജൂണ്‍ 15ാം തീയതിക്കു മുമ്പായി റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് നാഷ്ണല്‍ ട്രഷറാര്‍ ജെയിംസ് മുളവന അറിയിച്ചു.

കോണ്‍ഫറന്‍സിലേക്ക് അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍ അമേരിക്കയില്‍ നിന്നും, കേരളത്തില്‍ നിന്നും മുഖ്യ പ്രാസംഗീകരായി എത്തിച്ചേരുമെന്നും, സഭാ വ്യത്യാസം കൂടാതെ എല്ലാവരും ഈ കോണ്‍ഫറന്‍സില്‍ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കണമെന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും കണ്‍വീനര്‍ റവ.ഡോ.ബേബി വര്‍ഗീസ് അറിയിച്ചു.

നാഷ്ണല്‍ കണ്‍വീനര്‍ റവ.ഡോ.ബേബി വര്‍ഗീസ്, നാഷ്ണല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്ജ്, നാഷ്ണല്‍ ട്രഷറാര്‍ ജെയിംസ് മുളവന, നാഷ്ണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ജെറി കെ.രാജന്‍, നാഷ്ണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ നാന്‍സി ഏബ്രഹാം എന്നിവരാണു ഈ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iapcfamilyconference.org 

Print Friendly, PDF & Email

Related News

Leave a Comment