- Malayalam Daily News - https://www.malayalamdailynews.com -

റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്‍വെന്‍ഷന്‍ജൂണ്‍ 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍

getPhotoഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 14, 15, 16, 17 (വ്യാഴം ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം 5 മണിവരെ കുടുംബ നവീകരണ കണ്‍‌വന്‍ഷന്‍ നടക്കുന്നതാണ്.

ഈ നാലു ദിവസങ്ങളിലും കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി ഇംഗ്ലീഷിലുള്ള ധ്യാനപരിപാടികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബേബി സിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും.

അട്ടപ്പാടി, പാലക്കാട് സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡിറക്ടറും പ്രേക്ഷിതവര്യനുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവുമാണ് ഈ 10-ാം ഫാമിലി റിന്യൂവല്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

ദൈവാരൂപി നിറഞ്ഞ ഈ ധ്യാന ശുശ്രൂഷകളോടനുബന്ധിച്ച് കൈവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാന ശുശ്രൂഷാ പരിപാടികളില്‍ എല്ലാ വിശ്വസികളുടെയും സജീവ സാനിദ്ധ്യം ഉണ്ടാകണമെന്ന് ഇടവക വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും അസി. വികാരി ജെയിംസ് ജോസഫും കൈക്കാരന്മാരും താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ 714 800 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 3729, സിബി പാറേക്കാട്ട് (847) 209 1142, പോള്‍ വടകര 708 307 1122, ജോ കണിക്കുന്നേല്‍ (യൂത്ത്ട്രസ്റ്റി) (773) 603 5660.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]