ദിലീപ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം

dcinemasതൃശൂർ: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സർവേ ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ പരാതിക്കാരൻ സമർപ്പിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

ഡി സിനിമാസ് തിയറ്റർ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു. ദിലീപ്, മുൻ ജില്ലാ കലക്ടർ എം.എസ്. ജയ എന്നിവരെ എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ വിമർശനത്തത്തുടർന്നായിരുന്നു നടപടി.

സ്വകാര്യ ക്ഷേത്രത്തിന്‍റെ ഒന്നര സെന്‍റു മാത്രമാണ് കൈയേറിയതെന്നും ഇതിൽ ക്ഷേത്രം അധികാരികൾക്കു പരാതിയില്ലെന്നും നേരത്തെ അന്വേഷണം നടത്തിയ ജില്ലാ സർവേ സൂപ്രണ്ട് നേരത്തെ ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.  ഇതിനു സമാനമായ റിപ്പോർട്ടായിരുന്നു കോടതിയിൽ വിജിലൻസും സമർപ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News