Flash News

ലോകം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ച സിംഗപ്പൂരില്‍ നടക്കും; യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും ഞായറാഴ്ച സിംഗപ്പൂരിലെത്തും

June 9, 2018

1513306386881സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ പ്രസിഡന്റ് ഇരുവരുമായും ചര്‍ച്ച നടത്തുന്നത്.

കിം ജോങ് ഉന്നുമായും ജൂണ്‍ 10നും ട്രംപുമായി ജൂണ്‍ 11നുമാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക. ഇരു രാഷ്ട്രനേതാക്കളും ഞാറാഴ്ചയോടെ സിംഗപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉച്ചകോടിയാണ് സിംഗപ്പൂരിലേത്.

സിംഗപ്പൂരിലെ ഷാങ്‌റി ലേ ഹോട്ടലിലായിരിക്കും ഉച്ചകോടിക്കെത്തുന്ന ട്രംപ് താമസിക്കുക. സെന്റ് റിജിസ് ഹോട്ടലിലാവും കിമ്മും താമസിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top