Flash News

പോള്‍ വര്‍ക്കി മെമ്മോറിയല്‍ ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍

June 9, 2018

Jeopardy teamഫിലാഡല്‍ഫിയ: വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി ടി. വി. ഷോ മോഡലില്‍ സ്റ്റേജില്‍ ലൈവ് ആയി ജൂണ്‍ 3 ഞായറാഴ്ച്ച നടത്തിയ ബൈബിള്‍ ജപ്പടി മല്‍സരം ഉയര്‍ന്നനിലവാരം പുലര്‍ത്തി. ദിവംഗതനായ പോള്‍ വര്‍ക്കിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പുത്രന്‍ ബിനു പോള്‍ ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സര്‍.

ബൈബിള്‍ നിത്യേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധന സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആറുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. പ്രാഥമിക റൗണ്ടില്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍നിന്നുള്ള 250 ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക് തയാറാക്കി കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്‍കിയിരുന്നു. മൂന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു.

ആദ്യറൗണ്ടില്‍ ക്ലാസുകളില്‍ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയില്‍ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമിഫൈനല്‍ മല്‍സരത്തിലൂടെ പത്തു കുട്ടികള്‍ ബൈബിള്‍ ജപ്പടി ഗ്രാന്റ് ഫിനാലെയിലേയ്ക്ക് മല്‍സരിക്കാന്‍ യോഗ്യത നേടി.

ജൂണ്‍ 3 ഞായറാഴ്ച്ച വി.കുര്‍ബാനയ്ക്കുശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തിലെ മുഖ്യപ്രമേയങ്ങളായ ഉപമകള്‍, അത്ഭുതങ്ങള്‍, വിശിഷ്ഠ വ്യക്തികളും സംഭവങ്ങളും എന്നിങ്ങനെ മൂന്ന് കാറ്റഗറികളും, സീറോമലബാര്‍ കൂര്‍ബാന, ആരാധനാക്രമം എന്നിങ്ങനെ രണ്ടു കാറ്റഗറികളും ഉള്‍പ്പെടെ അഞ്ചു ചോദ്യവിഭാഗങ്ങള്‍ ജപ്പടി റൗണ്ട്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന മുഖ്യതീര്‍ത്ഥാടന കേന്ദ്രങ്ങളായ പോര്‍ച്ചുഗലിലെ ഫാത്തിമ, മെക്‌സിക്കോയിലെ ഗ്വാദലൂപ്പെ, അയര്‍ലണ്ടിലെ നോക്ക്, ഫ്രാന്‍സിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളായ ലാസലെറ്റ്, ലൂര്‍ദ്ദ് എന്നിവയുടെ പേരില്‍ രണ്ടു കുട്ടികള്‍ വീതമുള്ള അഞ്ചു ടീമുകള്‍ ഫൈനലില്‍ മല്‍സരിച്ചു.

ഇടവകവികാരിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന റവ. ഫാ. സനില്‍ മയില്‍കുന്നേല്‍ എസ്. ജെ. പ്രാര്‍ത്ഥനാപൂര്‍വം സദസ്യര്‍ക്കുള്ള ആദ്യചോദ്യം തൊടുത്തുവിട്ട് ഷോ ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ പ്രസിഡന്റ് തോമസ് ചാക്കോ (ബിജു), വൈസ് പ്രസിഡണ്ട് ഡോ. സുനില്‍ തോമസ് എന്നിവര്‍ ഉത്ഘാടനകര്‍മ്മത്തിë സാക്ഷ്യം വഹിച്ചു.

ടി. വി. മോഡലില്‍ ലൈവ് ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. വ്യത്യസ്തരീതിയിലുള്ള നാലു റൗണ്ടുകള്‍ കുട്ടികളുടെ നാനാവിധ കഴിവുകള്‍ പരിശോധിക്കുന്നതിനുവേണ്ടി രൂപകല്പ്പന ചെയ്തവയായിരുന്നു. റാപ്പിഡ് ഫയര്‍ റൗണ്ട്, ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ജപ്പടി റൗണ്ട് എന്നിങ്ങനെ നാലുവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മല്‍സരത്തില്‍ മതാധ്യാപികയായ ലീനാ ജോസഫ് റാപ്പിഡ് ഫയര്‍ റൗണ്ട് നയിച്ചു.

വിശുദ്ധ æര്‍ബാനയിലെ വീഡിയോ ക്ലിപ്പിംഗുകളെ അടിസ്ഥാനമാക്കിയുള്ള ഓഡിയോ റൗണ്ടും, 25 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ടും, ടി. വി. ഷോ മോഡലില്‍ മതാധ്യാപകനും, സി. സി. ഡി വൈസ് പ്രിന്‍സിപ്പലുമായ ജോസ് മാളേയ്ക്കല്‍ നയിച്ചു. വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍നിന്നുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ച് മതാദ്ധ്യാപകനായ ജോസ് മണ്ണല വീഡിയോ റൗണ്ടില്‍ ചോദ്യങ്ങള്‍ ചോദിച്ചു.

മതാധ്യാപകരായ ലീനാ ജോസഫ്, മോളി ജേക്കബ്, ജയ്ക്ക് ചാക്കോ, സോബി ചാക്കോ, ജാസ്മിന്‍ ചാക്കോ, മഞ്ജു ചാക്കോ, ജയിന്‍ സന്തോഷ്, അന്‍സു വര്‍ഗീസ്, ആനി ആനിത്തോട്ടം, ലിജാ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ജോസ് ജോസഫ്, റജിനാ ജോസഫ്, ഷൈനി തൈപറമ്പില്‍ എന്നിവര്‍ സഹായികളായി. ജോയല്‍ ബോസ്‌ക്കോ, അഞ്ജു ജോസ്, ജോസ് തോമസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.

ഷാനന്‍ തോമസ്, ക്രിസ്റ്റി തെള്ളയില്‍ എന്നിവêള്‍പ്പെട്ട ഗ്വാദലൂപ്പെ ടീം ഒന്നാം സ്ഥാനവും, ജോഷ് തെçംതല, ജൂഡിത്ത് ബോസ്‌ക്കോ എന്നിവര്‍ പ്രതിനിധാനം ചെയ്ത ലൂര്‍ദ്ദ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആന്‍സ് മരിയ തങ്കച്ചന്‍, അലിന ചാക്കോ എന്നിവര്‍ നയിച്ച നോക്ക് ടീം മൂന്നാം സ്ഥാനത്തും, അബിഗെയില്‍ ചാക്കോ, ലിലി ചാക്കോ ടീം നാലാം സ്ഥാനത്തും, ക്രിസ്റ്റോ തങ്കച്ചന്‍, ക്ലാരാ ചാക്കോ എന്നീ കുട്ടികള്‍ ഉള്‍പ്പെട്ട ലാസലറ്റ് ടീ അഞ്ചാം സ്ഥാനത്തും എത്തി. വിജയിച്ച ടീമംഗങ്ങളെ സര്‍ട്ടിഫിക്കറ്റും, ദിവംഗതനായ പോള്‍ വര്‍ക്കിയുടെ ഓര്‍മ്മക്കായി ബിനു പോള്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.

ജപ്പടി മല്‍സരം തുടങ്ങുന്നതിനു മുന്‍പ് പവര്‍പോയിന്റ് സ്ലൈഡുകളുടെ സഹായത്തോടെ മഞ്ജു ചാക്കോ ടീമുകളെ പരിചയപ്പെടുത്തി. ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി. ലീനാ ജോസഫ് ആയിരുന്നു മുഖ്യ അവതാരക.

ജോസ് മാളേയ്ക്കല്‍

ഫോട്ടോ: ജോസ് തോമസ്

DSC_0002 DSC_0028 Fr. Sanil Mayikunnel SJ Judges Quizmaster Jose Maleckal & Sponsor Binu Paul Team Fatima Team Guadalupe Team knock Team LaSalette Team Lourdes


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top