Flash News

വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍ കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷിയേറ്റീവ് യു.എസ്.എ പ്രസിഡന്റ്; ഡോ. ജോജി ചെറിയാന്‍ സെക്രട്ടറി

June 9, 2018

getPhoto (1)ന്യൂജേഴ്‌സി: കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷിയേറ്റീവ് യു.എസ്.എ.യുടെ 2018- 2019 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍ ആണ് പ്രസിഡന്റ്:.സെക്രട്ടറിയായി : ഡോ. ജോജി ചെറിയാനെയും ട്രഷറര്‍ ആയി അലക്‌സ് ജോസഫിനെയും തെരഞ്ഞെടുത്തു. ലിന്‍സി മാത്യുവാണു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍: ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് : മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍, ഏബ്രഹാം പോത്തന്‍ (സാജന്‍) , ബെന്നി കുര്യന്‍ ലീഗല്‍ അഡ്വൈസര്‍ ആയി അറ്റോര്‍ണി എര്‍ലീന പെരേസ്രയും ഓഡിറ്റര്‍ ആയി മരിയ കോണ്‍ട്രറാസിനേയും തെരെഞ്ഞെടുത്തു .

കേരളത്തിലെ പാവപ്പെട്ട സ്കൂള്‍ കുട്ടികളുടേയും നിര്‍ദ്ദനരായ രോഗികളുടേയും പാവപ്പെട്ട സമൂഹങ്ങളുടേയും ശുചിത്വവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കി രൂപം കൊണ്ട കെ.എസ്.ഐ.യൂ,എസ്.എ, (KSIUSA) ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ അറുന്നൂറിലധികം വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദിവാസി കുടുംബങ്ങള്‍ക്കുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും ചികിത്സയും സഹായങ്ങളും ശുചിത്വ സാമഗ്രികളും എത്തിച്ചു നല്‍കുകയും ചെയ്തു.

ന്യൂജേര്‍സിയിലെ മലയാളികള്‍ മാത്രമല്ല. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേയും മലയാളികള്‍ ഇതിനോടകംകെ.എസ്.ഐ.യൂ,എസ്.എ, യ്ക്ക് പിന്തുണ നല്‍കി വരുന്നു. ചാരിറ്റബിള്‍ സംഘടനയായ കെ.എസ്.ഐ.യൂ,എസ്.എ, 501 c(3) ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഭാവന നര്‍കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതോടൊപ്പം മാതൃനാടായ കേരളത്തിലെ ജനങ്ങള്‍ക്ക് നിയമപരമായും സുതാര്യമായും സത്യസന്ധമായും ജീവകാരുണ്യ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ വഴിയൊരുക്കുന്നു.

കെ.എസ്.ഐ.യൂ,എസ്.എ, യുടെ പ്രവര്‍ത്തകരായി അമേരിക്കയിലെ ന്യൂ ജനറേഷന്‍ യുവതീ യുവാക്കള്‍ മുന്നോട്ടു വന്നിരിക്കുന്നത് തികച്ചും സ്വാഗതാര്‍ഹവും ചാരിതാര്‍ത്ഥ്യജനകവുമാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുള്ള പദ്ധതിയുമായി പുതിയ ഭാരവാഹികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് വര്ഗീസ് പ്ലാമൂട്ടിലും സെക്രട്ടറി ഡോ. ജോജി ചെറിയാനും അറിയിച്ചു.

സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍ ചെക്കുകള്‍ അയക്കാവുന്നതാണ്. കെ.എസ്.ഐ.യൂ,എസ്.എ യുടെ വെബ്‌സൈറ്റിലൂടെ Paypal മുഖേനയും സംഭാവനകള്‍ നല്‍കാവുന്നതാണ്. ചെക്കുകള്‍ അയക്കേണ്ട വിലാസം KSI USA INC,P.O. Box 16,New Milford. New Jersey 07646, USA

ബാങ്ക് മുഖേന സംഭാവന നല്‍കുവാന്‍ താഴെ കാണുന്ന അക്കൗണ്ട് ഉപയോഗിക്കുക:Pay to the Order of Wells Fargo Bank NA – NJ 021200025, Kerala Sanitation Initiative USA NJ 1469244691.

Paypal മുഖേന സംഭാവനകള്‍ അയയ്ക്കുവാന്‍ : www.ksiusa.org ലൂടെ Paypal Link വഴി അയക്കുക.

ഫ്രാന്‍സിസ് തടത്തില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top