കണ്ണന്താനവും കലക്ടര്‍ ‘ബ്രോ’യും തമ്മില്‍ തെറ്റി; ‘സഫറോം കി സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ’

kannanthanam-prasanth-830x412തിരുവനന്തപുരം: കേന്ദ്രമന്ത്രി കണ്ണന്താനവുമായി തെറ്റി ‘കലക്ടര്‍ ബ്രോ’ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിയുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു ‘കലക്ടര്‍ ബ്രോ’ എന്നറിയപ്പെടുന്ന എന്‍. പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണന്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയതായാണു വിവരം.

മന്ത്രിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ച് എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെ: രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്, രണ്ടുനാണയങ്ങളും ഇട്ടുവച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നായണങ്ങളെ അടുത്തുകണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ. ‘സഫറോം കി സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ’. കോഴിക്കോട് കലക്ടര്‍ എന്ന നിലയില്‍ പേരെടുത്ത പ്രശാന്ത് ചില രാഷ്ട്രീയ നേതാക്കളുമായി തെറ്റി അവധിയില്‍ കഴിയവെയാണു കേന്ദ്രമന്ത്രിയായ കണ്ണന്താനം അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ജൂനിയര്‍ ഓഫീസറായ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ സംസ്ഥാന ബി.ജെ.പി. നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പക്ഷേ, മികച്ച ഐ.എ.എസുകാരനെന്ന നിലയിലാണു കണ്ണന്താനം പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ചില കാര്യങ്ങള്‍ ‘വിചാരിച്ചതുപോലെ’ നടക്കാത്തതും പ്രശാന്ത് നടത്തിയ ഏതാനും വിദേശയാത്രകളും അദ്ദേഹത്തെ കണ്ണന്താനത്തിന്റെ കണ്ണിലെ കരടാക്കി. കണ്ണന്താനത്തിന്റെ സമ്മതമില്ലാതെ പ്രശാന്ത് വിദേശയാത്ര നടത്തിയതാണു പ്രകോപനത്തിനുകാരണം. നേരത്തെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു. 2015 ല്‍ കോഴിക്കോട് കലക്ടറായി നിയമിതനായ അദ്ദേഹം കോഴിക്കോട് എം.പി. എം.കെ. രാഘവനുമായി ഇടഞ്ഞതു വിവാദമായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News