നയതന്ത്രരംഗത്ത് ചരിത്രം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന് കിം ജോങ് ഉന്നും മുഖാമുഖം ചര്‍ച്ച നടത്തി. ഏഴ് ദശാബ്ദം നീണ്ട ശത്രുതയ്ക്ക് അയവ് വരുത്താനാണ് നേതാക്കളുടെ ശ്രമം. ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണ് ചര്‍ച്ചയുടെ മുഖ്യ അജന്‍ഡ. ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. പഴയശത്രുതയാണ് ചര്‍ച്ചകള്‍ക്ക് തടസമായതെന്ന് കിം അഭിപ്രായപ്പെട്ടു.
പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ. ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്കാണ് സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടൽ സാക്ഷ്യംവഹിച്ചത്. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഒട്ടേറെ തടസ്സങ്ങൾ മറികടന്നാണ് കാര്യങ്ങൾ ഇവിടംവരെ എത്തിയതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.
അടച്ചിട്ട മുറിയിൽ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടാണു ചർച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്. ഫോണിൽ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഇതുവരെ സംസാരിച്ചിട്ടില്ല. 1950–53 ലെ കൊറിയൻ യുദ്ധം മുതൽ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവൻമാരാണ് ഇന്നു മുഖാമുഖമെത്തിയത്.
ഉത്തരകൊറിയയുടെ പൂർണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ ആവർത്തിച്ചു. ആണവനിരായുധീകരണം യാഥാർഥ്യമാക്കാൻ ഉത്തരകൊറിയയ്ക്കു ‘സവിശേഷമായ’ സുരക്ഷാ ഉറപ്പുകൾ നൽകാമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. യുഎസുമായുള്ള ബന്ധത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂർവമായ അവസരമാണിത് – പോംപെയോ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply