Flash News

ന്യൂയോര്‍ക്ക് ‘ഫോമാ 2020’ ടീമിനെ വിജയിപ്പിക്കുക: സുരേഷ് നായര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ (ഇലക്ട്)

June 12, 2018 , ഷോളി കുമ്പിളുവേലി

Malayalam-daily-news-thump-75 അംഗ സംഘടനകളും വോട്ടവകാശവുമുള്ള 560 ല്‍പരം പ്രതിനിധികളും ആയിരക്കണക്കിന് അംഗബലവുമുള്ള ഫോമ, അതിന്റെ 2020 കണ്‍വന്‍ഷന്‍ ആര്, എവിടെ നടത്തണമെന്നുള്ള വിലയിരുത്തലിലാണിപ്പോള്‍!

ഒരു കണ്‍വന്‍ഷന്റെ വിജയവും പ്രസക്തിയും കണക്കാക്കുന്നത് അതില്‍ പങ്കെടുക്കുന്ന ജനപങ്കാളിത്തത്തെ ആശ്രയിച്ചാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന ന്യൂയോര്‍ക്കും സമീപപ്രദേശങ്ങളും 35-ല്‍ പരം ഫോമാ അംഗസംഘടനകളുടെ പ്രവര്‍ത്തന മേഖലയാണ്. ഈ മാസം ഷിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 60% പേരും നോര്‍ത്ത് ഈസ്‌റ്റേണ്‍ മേഖലയില്‍ നിന്നാണ്. ന്യൂയോര്‍ക്കിലെ എംപയര്‍ റീജന്‍ അമ്പതോളം രജിസ്‌ട്രേഷന്‍ നല്‍കി മുന്‍നിരയില്‍ നില്‍ക്കുന്നു. മെട്രോ റീജിയണില്‍ 35 ഉം സ്ഥാനാര്‍ത്ഥികളാരുമില്ലാത്ത കണക്റ്റിക്കട്ടില്‍ പോലും നല്ല നിലയില്‍ രജിസ്‌ട്രേഷനുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗീസും (സലിം), ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫും ന്യൂയോര്‍ക്കില്‍ നിന്നുള്ളവരാണ്.

മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡാളസില്‍ നിന്നുമാണ്. ഇന്നുവരെയുള്ള ശ്രമഫലമായി അദ്ദേഹത്തിന്റെ സംഘടനയില്‍ നിന്നും വന്നിരിക്കുന്നത് രണ്ടേ രണ്ടു രജിസ്‌ട്രേഷന്‍ മാത്രം! അതില്‍ ഒന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടേതും! പ്രസിഡന്റ് ഉള്‍പ്പെട്ട റീജനില്‍ നിന്ന് ഇരുപത് രജിസ്‌ട്രേഷനും മാത്രം !!

400-ല്‍ പരം രജിസ്‌ട്രേഷനുള്ള ചിക്കാഗോ കണ്‍വന്‍ഷന്, ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ സംഘടനക്കുള്ളത് രണ്ട് രജിസ്‌ട്രേഷന്‍!! ഇത്ര ദുര്‍ബ്ബലമായ ഒരു സംഘടന എങ്ങിനെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഫോമാ കണ്‍വന്‍ഷന് ആതിഥേയത്വം നല്‍കും? ജനപങ്കാളിത്തമില്ലാത്ത, ശുഷ്‌കമായ ഒരു കണ്‍‌വന്‍ഷന്‍ ഫോമക്ക് ഒരവഹേളനമായിരിക്കും. ഒട്ടേറെ നല്ല മലയാളികള്‍ അധിവസിക്കുന്ന ഡാളസിനുപോലും അതൊരു നാണക്കേടായിരിക്കും. ഫോമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതിന് കൂട്ടു നില്‍ക്കുവാന്‍ പറ്റുമോ?

ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടത്താന്‍ പറ്റിയ സ്ഥലമില്ലെന്നുള്ള തെറ്റായ പ്രചരണം നടക്കുന്നുണ്ട്. ന്യൂയോര്‍ക്കിനെപ്പറ്റി ഒന്നുമറിയാത്തവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത് ഉപകരിച്ചേക്കാം. എന്നാല്‍ ന്യൂയോര്‍ക്കില്‍ നിന്നു തന്നെ ചുരുക്കം ചിലര്‍ ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്കെന്തോ നിഗൂഢ താല്‍പര്യമുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ചു ബോറോകളുടെ പരിധിയില്‍ തന്നെ കണ്‍വന്‍ഷന്‍ നടത്തുമെന്ന് ന്യൂയോര്‍ക്ക് ടീം ഉറപ്പു നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലായാല്‍ ചിലവു കൂടുമെന്നാണ് മറ്റൊരു വാദം. ഇതിനകം തന്നെ രണ്ടര ലക്ഷം ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇതുവരെ നടന്ന ഫോമാ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ നിരക്കിനേക്കാള്‍ ഒരു ഡോളര്‍ പോലും കൂട്ടാതെ രജിസ്‌ട്രേഷന്‍ ഫീ ക്രമപ്പെടുത്താന്‍ കഴിയുമെന്ന് ന്യൂയോര്‍ക്ക് ടീം കണക്കുകള്‍ നിരത്തി ഉറപ്പു നല്‍കുന്നു. ലോകത്തിലെ ഏറ്റവും കേഴ്‌വി കേട്ട വിനോദ സഞ്ചാരകേന്ദ്രമായ ലാസ് വേഗസില്‍ കണ്‍വന്‍ഷന്‍ നടത്തി വിജയിപ്പിച്ച പരിചയ സമ്പന്നര്‍ക്ക് അതൊരു പ്രശ്‌നമേ അല്ല.!

സമീപ പ്രദേശങ്ങളില്‍ നിന്നും ഡ്രൈവ് ചെയ്ത് വന്നെത്താന്‍ കഴിയുന്നതുകൊണ്ട് ഭാരിച്ച വിമാന ടിക്കറ്റ് കൊടുക്കേണ്ടതില്ല. കുടുംബസഹിതം കുറഞ്ഞ ചെലവില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ കഴിയും.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകാനുള്ള മിനിമം യോഗ്യത, എന്നെങ്കിലും ഏതെങ്കിലും അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആയിരുന്നാല്‍ മതിയെന്നുള്ളതാണ്. മിനിമം യോഗ്യതയുള്ള നൂറുകണക്കിന് ആളുകള്‍ ഫോമയിലുണ്ട്. അവരില്‍ ആര്‍ക്കാണ് അര്‍ഹത എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഫോമയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും ആരുടെ കഠിനാദ്ധ്വാനവും നേതൃത്വവും ഉണ്ടായി? ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ത്തി, 36 അംഗസംഘടനകളുടെ പിന്‍തുണയോടെ ലാസ് വേഗസ് കണ്‍ന്‍ഷന്‍ വിജയിപ്പിച്ചതാരാണ്? ആരംഭം മുതല്‍ ഇന്നോളം, അധികാര സ്ഥാനമെന്നുമില്ലെങ്കില്‍ പോലും ഫോമക്കു വേണ്ടി പ്രവര്‍ത്തിച്ചതാരാണ്?

അടുത്ത രണ്ട് വര്‍ഷത്തേക്ക് ഫോമയെ ആരുടെ കൈകളില്‍ ഏല്‍പ്പിക്കണം എന്ന് തീരുമാനിക്കുമ്പോള്‍ നാം ഈ കാര്യങ്ങളെല്ലാം പരിഗണിക്കണം. ഫോമയുടെ വളര്‍ച്ചക്കും, ഉന്നതിക്കും, അതിലൂടെ മലയാളികളുടെ അഭിമാനം സംരക്ഷിക്കാനും, ന്യൂയോര്‍ക്ക് 2020 ടീമിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സുരേഷ് നായര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ (ഇലക്ട്)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top