Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

സാമൂഹ്യ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവണം: കെ.സി. അബ്ദുല്‍ ലത്തീഫ്

June 12, 2018 , മീഡിയ പ്‌ളസ്

PH 1 PERUNNAL NILAV RELEASED 2018 1

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബു രാജന് ആദ്യ പ്രതി നല്‍കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് പ്രസിഡണ്ട് .കെ.സി. അബ്ദുല്‍ ലത്തീഫ് നിര്‍വഹിക്കുന്നു

ദോഹ: സമൂഹങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും അകല്‍ച്ചയും സ്വരച്ചേര്‍ച്ചയില്ലായ്മയും വളരുന്ന സമകാലിക സമൂഹത്തില്‍ സാമൂഹ്യ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവണമെന്ന് ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. സ്‌കില്‍സ് ഡവവപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക മാനവികതയും മനുഷ്യത്വവുമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്. സാഹോദര്യവും സമത്വവും പരസ്പരം അടുപ്പിക്കുവാനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുവാനുമാണ് സഹായകമാവേണ്ടത്. ഈ രംഗത്ത് ശക്തമായ വെല്ലുവിളികളുയരുമ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ധം ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് നടത്തുന്ന ഏത് ശ്രമവും ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിലെ വിശേഷിച്ചും കേരളത്തിലെ പാരമ്പര്യങ്ങളില്‍ പെട്ടതാണ് മത സൗഹാര്‍ദ്ദം. ചില സന്ദര്‍ഭങ്ങളിലൊക്കെ അത് ഭീഷണികളെ അഭിമുഖീകരിച്ചിട്ടുണ്ട്, അഭിമുഖീകരിക്കുന്നുണ്ട് . അത്തരം സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ആ മഹിതമായ പാരമ്പര്യത്തെ, നമ്മുടെ ഏറ്റവും വലിയ മുതല്‍ കൂട്ടായ മത സൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. ആ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നത്. ശ്‌ളാഘനീയമാകുന്നത്. മതസൗഹാര്‍ദ്ദം എന്നത് നമുക്ക് പൂര്‍വ്വീകരില്‍ നിന്ന് ലഭിച്ച ഒരു പാരമ്പര്യമാണ്. അത്തരം മഹിത ഗുണങ്ങളെ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി മുറുകെ പിടിക്കണം.

എല്ലാ മതങ്ങളും നന്മയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ അടിസ്ഥാനത്തില്‍ എല്ലാ മതങ്ങളും പരസ്പരമുളള സ്‌നേഹത്തെ, സാഹോദര്യത്തെ, സൗഹാര്‍ദ്ധത്തെ പിന്തുണക്കുന്നവയാണ്. വിശുദ്ധ റമദാനിലെ നോമ്പ് പോലും നിര്‍ബന്ധമാക്കിയിട്ടുള്ളത് കൂടുതല്‍ ദൈവഭക്തരും സര്‍വോപരി നല്ല മനുഷ്യരുമാകാന്‍ വേണ്ടിയാണ്. നിങ്ങളെ മുഴുവനെയും നാം സൃഷ്ടിച്ചിരിക്കുന്നത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും നിങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്, വൈചാത്യങ്ങളുണ്ട്. നിറത്തില്‍ വ്യത്യാസങ്ങളുണ്ട്, ഭാഷയില്‍ വ്യത്യാസങ്ങളുണ്ട്. നാടുകളില്‍ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങളെ ദൈവം നിര്‍ണ്ണയിച്ചിട്ടുള്ളത് നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ് എന്ന ഖൂര്‍ആനിക പ്രഖ്യാപനം ഏകമാനവികതയുടെ വിളംബരമാണ്. ആ വൈചാത്യങ്ങളുടെ പേരില്‍ കലഹിക്കുവാനുള്ളതല്ല. ഔന്നത്യം നടിക്കുവാനുള്ളതല്ല. ആരെയെങ്കിലും നിന്ദിക്കുവാനുള്ളതല്ല. മറിച്ച് നിങ്ങള്‍ക്ക് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയയുള്ളതാണ്. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ടരാവുന്നത് ദൈവഭക്തിയുള്ളവരാണ്.

പരസ്പരം തിരിച്ചറിഞ്ഞ്, വൈചാത്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവനവന്റെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുവാനും മറ്റുള്ളവനെ സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കഴിയുക എന്നതാണ് ശരിയായ ദൈവഭക്തി. ആ ദൈവ ഭക്തിയുടെ അനിവാര്യ ഭാഗമാണ് മനുഷ്യരോട് കൂടുതല്‍ തുറന്ന മനസ്സുള്ളവരാവുക. എന്നത്.

റമദാനില്‍ അവസാനത്തോടെ നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് പെരുന്നാള്‍ ദിവസം പട്ടിണി കിടക്കുന്നവരുണ്ടാകരുതെന്ന അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഇസ്‌ലാമിലെ ഓരോ ആരാധനാ കര്‍മ്മങ്ങളിലും മാനവികതയുടേയും സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ അമൂല്യമായ വികാരങ്ങളാണ് അടിവരയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വൈചാത്യങ്ങളില്‍ നിന്ന് കൊണ്ടും വൈചാത്യങ്ങളെ അംഗീകരിച്ച് കൊണ്ടും പരസ്പരം സ്‌നേഹിച്ച്, ആദരിച്ച്, ബഹുമാനിച്ച് സന്തോഷ ദു:ഖങ്ങളില്‍ പങ്ക് ചേര്‍ന്ന് മനുഷ്യരാശി ഭൂമിയില്‍ ഒറ്റക്കെട്ടായി പോകേണ്ടതാണ്. ഈ സന്ദേശം അടയാളപ്പെടുത്താനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സമാധാനപരമായ സഹവര്‍തിത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കാരണമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഇന്ത്യയുടെ മതേതരത്വം മുറുകെ പിടിക്കുന്നതോടൊപ്പം എല്ലാ വിഭാഗം ജനങ്ങളേയും സാഹോദര്യത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും ചരടില്‍ കോര്‍ത്തിണക്കാനുള്ള മീഡിയ പ്‌ളസിന്റെ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വേഴ്സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. പി. ഷാഫി ഹാജി, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അലി ഹസന്‍ ഹുദവി, വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീഖ്, ഡ്രീംസ് 5 മാനേജിംഗ് ഡയറക്ടര്‍ ആലു കെ. മുഹമ്മദ്, സൈന്‍ ഇന്‍ സി.ഇ.ഒ. ഷാന്‍ എന്നിവര്‍ സംസാരിച്ചു.

ക്‌ളിക്കോണ്‍ പ്‌ളാനിംഗ് ആന്റ് ആക്ടിവേഷന്‍ മാനേജര്‍ സലീം മൊഹിദ്ദീന്‍, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബ്ദു, പി.കെ. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ സംബന്ധിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top