ഫിലാഡല്‍ഫിയ: ഫൊക്കാന കണ്വെന്ഷന് വിജയിപ്പിക്കുന്നതിനു പിന്തുണ നല്‍കുന്നവര്‍ക്ക് മാത്രമായിരിക്കും തെരെഞ്ഞെടുപ്പില്‍ തന്റെ പിന്തുണയെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ. ഫിലാഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച നടന്ന യോഗത്തിനു ശേഷമാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്.
കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ തന്നെ പുരോഗമിച്ചു വരികയാണ്. കണ്‍വെന്‍ഷന്റെ സമ്പൂര്‍ണ വിജയമാണ് തന്റെ ലക്ഷ്യം. അഭിപ്രായ ഭിന്നതകള്‍ കണ്‍വെന്‍ഷനെ ഒരു വിധത്തിലും ബാധിക്കരുത്. ഇതു നമ്മുടെ എല്ലാവരുടെയും സ്വന്തമായ ഫൊക്കാനയുടെ കോണ്‍വെന്‍ഷനാണ്. ഒരുപാടു പേര് കൈയും മെയ്യും മറന്ന് കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്വെന്ഷന് ചെയര്മാന് എം മാധവന് നായര്‍, ഫൊക്കാന നേതാക്കളായ സജിമോന്‍ ആന്റണി, ലൈസി അലക്സ് എന്നിവര്‍ അകമഴിഞ്ഞ പിന്തുണയാണ് നല്കി വരുന്നത്. സ്പോണ്‍സര്‍ഷിപ്പിലും രെജിസ്ട്രേഷനിലും അവര്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും തമ്പി ചാക്കോ പറഞ്ഞു. എന്നാല്‍ ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ തരെഞ്ഞെടുപ്പില്‍ താന്‍ നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥനായതിനാല്‍ ആരെയും പരസ്യമായി പിന്തുണക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗഹൃദ നഗരം എന്ന പേരില്‍ അറിയപ്പെടുന്ന സമ്മേളന നഗരവും സൗഹൃദരായ ഫിലാഡല്‍ഫിയയിലെ മലയാളികളും ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. യുവാക്കള്‍ സംഘടനയുടെ തലപ്പത്തു വരണം. അടുത്ത തലമുറയെ നയിക്കാനുള്ള യുവ നേതാക്കന്മാരെ തെരഞ്ഞെടുക്കാനുള്ള വേദിയായിരിക്കണം ഈ കണ്വെന്ഷന് എന്നും അതിനായി എല്ലാ പിന്തുണയും ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ താന്‍ നല്‍കുന്നതായും തമ്പി ചാക്കോ പറഞ്ഞു.
ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റെറില്‍ ജൂലൈ 5 മുതല്‍ 8 വരെ നടക്കുന്ന കണ്വെന്ഷന് ഒരു വന്‍ വിജയമാക്കി മാറ്റുന്നതിനു രെജിസ്ട്രേഷന് വര്‍ധിപ്പിക്കാന്‍ എല്ലാവരും അല്‍മാര്‍ത്ഥമായി സഹകരിക്കണമെന്ന് തമ്പി ചാക്കോ അഭ്യര്‍ത്ഥിച്ചു. രജിസ്ട്രറേന്‍ വിജയകരമായി മുന്നേറുകയാണ്. ഇനിയും കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ ഈ കണ്വെന്ഷന് ഒരു ചരിത്ര സംഭവമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply