ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്

Japan_Earthquake_38096_45828429_ver1.0_640_360ജപ്പാനിലെ ഒസാകയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് മരണം ഭൂകമ്പത്തില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം എട്ടുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം നടന്ന്ത്. സുനാമി മുന്നറിയിപ്പ് നല്കിയിട്ടില്ല.

മരിച്ചവരില്‍  ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയും. ഭുചലനത്തെത്തുടര്‍ന്ന് സ്കൂളിന്റെ മതില്‍ ഇടിഞ്ഞ്‌ കുട്ടിയുടെ മേല്‍ വീഴുകയായിരുന്നു. മതില്‍ ഇടിഞ്ഞുവീണ് ഒരു വൃദ്ധനും വീട്ടിലെ ബുക്ക്‌ഷെല്‍ഫ് മറിഞ്ഞുവീണ് മറ്റൊരാളും മരിച്ചു. റോഡുകള്‍ പലയിടത്തും പൊട്ടിപൊളിഞ്ഞനിലയിലാണ്. പലയിടത്തെയും ജലവിതരണ പൈപ്പുകളും താറുമാറായി. പൈപ്പുകള്‍ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നനിലയിലാണ്. നിരവധി പേര്‍ ഇലവേറ്ററിലും മറ്റും കുടുങ്ങി. 170,000 വീടുകളിലെ വൈദ്യൂതി, ഗ്യാസ് മുതലായവയുടെ വിതരണവും നിലച്ചു.

ഭൂചലനത്തെ തുടര്‍ന്ന് കുറച്ചുസമയത്തേക്ക് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ട്രെയിന്‍ സര്‍വീസുകള്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം, ഹൈസ്പീഡ്, ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ എന്നിവയും തടസ്സപ്പെട്ടു. ക്യോട്ടോ, നാര, ഹ്യുഗോ, ഷിഗ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

Print Friendly, PDF & Email

Leave a Comment